India - 2024

താമരശ്ശേരി രൂപതാ വൈദികന്‍ വത്തിക്കാന്റെ വിദേശകാര്യ വിഭാഗത്തിലേക്ക്

സ്വന്തം ലേഖകന്‍ 24-09-2016 - Saturday

താമരശേരി: താമരശേരി രൂപതാ വൈദികനായ ഫാ. സെബാസ്റ്റ്യന്‍ പുതിയാപറമ്പില്‍ വത്തിക്കാന്റെ വിദേശകാര്യ വിഭാഗത്തില്‍ സേവനത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതുസംബന്ധിച്ച അറിയിപ്പ് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിനു നേരത്തെ ലഭിച്ചിരുന്നു. റോമില്‍ വച്ചു നടന്ന വത്തിക്കാന്‍ ഭാരവാഹികളുമായുള്ള ഫാ. സെബാസ്റ്റ്യന്റെ അഭിമുഖത്തിനുശേഷമാണ് പ്രവേശനം ഉറപ്പായത്.

വത്തിക്കാന്‍ വിദേശകാര്യ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്ന പൊന്തിഫിക്കല്‍ അക്കാഡമിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്ന വൈദികരാണ് വത്തിക്കാന്‍ എംബസികളില്‍ ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നത്. മലബാര്‍ മേഖലയില്‍ നിന്ന് ഈ സേവനത്തിനായി വിളിക്കപ്പെടുന്ന ആദ്യ വൈദികനാണ് ഫാ. സെബാസ്റ്റ്യന്‍ പുതിയാപറമ്പില്‍. 2014 നവംബര്‍ 13ന് വൈദികപട്ടം സ്വീകരിച്ച ഫാ. സെബാസ്റ്റ്യന്‍ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍ ഭാഷകളും പഠിച്ചിട്ടുണ്ട്. രൂപതാകോടതിയില്‍ ജഡ്ജിയായും, പാസ്റ്ററല്‍ സെന്ററിന്റെ അസി. ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക