Purgatory to Heaven. - September 2024

നീയും ഒരിക്കല്‍ മരിക്കുമെന്നോര്‍ക്കുക.....!

സ്വന്തം ലേഖകന്‍ 30-09-2023 - Saturday

“കണ്ണുയര്‍ത്തി കുന്നുകളിലേക്കു നോക്കുക! ഒരു സ്ഥലമെങ്കിലും ഉണ്ടോ നീ ശയിക്കാത്തതായി? മരുഭൂമിയില്‍ അറബിയെന്നപോലെ നീ വഴിയരികേ ജാരന്‍മാരെ കാത്തിരുന്നു. നികൃഷ്ടമായ വേശ്യാവൃത്തിയാല്‍ നീ നാടു ദുഷിപ്പിച്ചു” (ജെറമിയ 3:2).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: സെപ്റ്റംബര്‍ 30

ഭൗതീകലോക സുഖങ്ങള്‍ക്ക് വേണ്ടിയും, പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ വേണ്ടിയും ആയിരകണക്കിന് പാപങ്ങളുടെ കറകളാല്‍ ജീവിതത്തെ മലിനപ്പെടുത്തുന്ന നിങ്ങളോട് പറയുന്നു, “ദൈവത്തിന്റെ നീതിയുടെ രഹസ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക്‌ ബോധ്യമുണ്ടോ? നിങ്ങളെ കാത്തിരിക്കുന്ന ഭയാനകമായ പീഡനങ്ങളുടെ വലിപ്പത്തെക്കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?”

(ഫ്രഞ്ച് സുവിശേഷകനും ഗ്രന്ഥകാരനുമായ ഫാദര്‍ ചാള്‍സ് അര്‍മിഞ്ചോണ്‍).

വിചിന്തനം:

ഇഹലോക ജീവിതത്തിലെ താത്ക്കാലിക താമസക്കാര്‍ മാത്രമാണു നാം. ഏതു നിമിഷവും മരണം നമ്മെ തേടിയെത്താം. മരണത്തിനപ്പുറമുള്ള നിത്യമായ ജീവിതത്തിനു എന്തു നിക്ഷേപമാണ് നമ്മുക്കുള്ളത്? സമയമെടുത്ത് വിചിന്തനം ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »