India - 2024

ദിവ്യകാരുണ്യത്തിൽ നിന്നും നാം ജീവകാരുണ്യത്തിലേക്ക് വളരണമെന്ന്‍ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

സ്വന്തം ലേഖകന്‍ 12-10-2016 - Wednesday

തൊടുപുഴ: ദൈവകാരുണ്യം ഒരിക്കലും അവസാനിക്കുന്നില്ലെന്നും ദിവ്യകാരുണ്യത്തിൽനിന്നും നാം ജീവകാരുണ്യത്തിലേക്ക് വളരണമെന്നും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. തൊടുപുഴ എസ്എബിഎസ് പ്രൊവിൻഷ്യൽ ഹൗസിൽ കോതമംഗലം സെന്റ് മേരീസ് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ദിവ്യകാരുണ്യ കൺവൻഷൻ 'ബേത്സയെഥ 2016' ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

"പങ്കുവയ്ക്കലിന്റെ ജീവിതം നയിച്ചാല്‍ യഥാർഥ ക്രിസ്തീയ ജീവിതമാകുകയുള്ളൂ. ദിവ്യകാരുണ്യത്തിൽനിന്നും നാം ജീവകാരുണ്യത്തിലേക്ക് വളരണം. ദൈവകാരുണ്യം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഈ ഉത്തരവാദിത്വം നിറവേറ്റണം". മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു.

ജനറൽ കൗൺസലർ സിസ്റ്റർ മേഴ്സിറ്റ കണ്ണമ്പുഴ സന്ദേശം നൽകി. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന വികാരി ഫാ. ജോസ് പുല്ലോപ്പിള്ളിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ വചനപ്രഘോഷണം നടത്തി. ഫാ. ജോർജി പള്ളിക്കുന്നേൽ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകി. മോൺ. ജോർജ് ഓലിയപ്പുറം, ഫാ. ജോർജി കാട്ടൂർ, ഫാ. ജേക്കബ് മഞ്ഞളി തുടങ്ങിയവർ വചനപ്രഘോഷണം നടത്തി. ദിവ്യകാരുണ്യ ആരാധനക്കു ഫാ.ജോസഫ് മൂലശേരിൽ കാർമികത്വം വഹിച്ചു. ദിവ്യകാരുണ്യ കൺവൻഷൻ ഇന്നു സമാപിക്കും.