News

വലിയ ഇടയന്‍ വീണ്ടും യു‌കെയിലെത്തുന്നു; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സന്ദര്‍ശനം നവംമ്പര്‍ 3 മുതല്‍ 7 വരെ തീയതികളില്‍

ഫാ.ബിജു ജോസഫ് കുന്നക്കാട്ട് 18-10-2016 - Tuesday

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ സ്ഥാപനത്തിനും പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്‍റെ മെത്രാഭിഷേകത്തിനും ശേഷം സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വീണ്ടും യുകെയില്‍ വിശ്വാസികളെ കാണാനെത്തുന്നു.

നവംമ്പര്‍ 3 മുതല്‍ 7 വരെ തിയതികളിലാണ് സന്ദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും ഈ സന്ദര്‍ശനങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കും.

നാലാം തീയതി നടക്കുന്ന വൈദിക സമ്മേളനത്തിന് ശേഷം ഷെഫീല്‍സ്, ലണ്ടന്‍, ബ്രിസ്റ്റോള്‍, മാഞ്ചസ്റ്റര്‍, സ്റ്റോക് ഓണ്‍ ട്രെന്‍റ് എന്നിവിടങ്ങളിലായാണ് സന്ദര്‍ശനങ്ങള്‍. വികാരി ജനറാള്‍മാരും അതാത് വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെ വൈദികരും ഇടവകാംഗങ്ങളും ചേര്‍ന്ന് സന്ദര്‍ശനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കും.

ഓരോ സ്ഥലത്തിനും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരും കര്‍ദിനാള്‍ തിരുമേനി നേതൃത്വം നല്‍കുന്ന ഈ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ പങ്കെടുക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു.

സന്ദര്‍ശനത്തിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ്