India - 2024
കത്തോലിക്ക കോൺഗ്രസ് നേതൃസംഗമം നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ
സ്വന്തം ലേഖകന്‍ 21-10-2016 - Friday
കാക്കനാട്: കത്തോലിക്ക കോൺഗ്രസിന്റെ യൂണിറ്റ്, ഫൊറോന പ്രസിഡന്റുമാരുടെയും രൂപത കേന്ദ്ര ഭാരവാഹികളുടെയും സമ്മേളനം 'ഉണർവ്–2016‘ നാളെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. രാവിലെ പത്തിനു മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.വി. അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേരുന്ന സംഗമത്തിൽ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
സംസ്ഥാന ഡയറക്ടർ ഫാ.ജിയോ കടവി, മുൻ ഡയറക്ടർ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി, ഭാരവാഹികളായ ജോസുകുട്ടി മാടപ്പിള്ളി, ടോണി ജോസഫ്, സ്റ്റീഫൻ ജോർജ്, സാജു അലക്സ്, ഡേവിസ് പുത്തൂർ, ബേബി പെരുമാലി, സൈബി അക്കര, ഡേവിസ് തുളുവത്ത്, പ്രഫ.ജോസുകുട്ടി ഒഴുകയിൽ, സെലിൻ സിജോ എന്നിവർ പ്രസംഗിക്കും.
കേന്ദ്ര ജനറൽ സെക്രട്ടറി ബിജു പറയന്നിലം ഉണർവ് 2016 കർമപദ്ധതികൾ അവതരിപ്പിക്കും. സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ കത്തോലിക്ക കോൺഗ്രസിന്റെ വിവിധ പുരസ്കാരങ്ങൾ മേജർ ആർച്ച്ബിഷപ് കൈമാറും.