Events - 2024

സെന്റ് തോമസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ ഏകദിന വാര്‍ഷിക ധ്യാനം 2016 ഒക്ടോബര്‍ 24, തിങ്കളാഴ്ച ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്നു

റെജി പോള്‍ 22-10-2016 - Saturday

കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ഡാര്‍ലിംഗ്ടണ്‍ കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തില്‍ ഏകദേശം ഒരുവര്‍ഷത്തോളം ബഹുമാനപ്പെട്ട പനയ്ക്കല്‍ അച്ചന്‍ തുടര്‍ച്ചയായി താമസിച്ചുള്ള ധ്യാനം നടത്തി. തുടര്‍ന്നു ബഹുമാനപ്പെട്ട ജോണ്‍ എഫ്. ചെറിയവെളി അച്ചന്‍ ഒരുവര്‍ഷത്തോളം ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്നു വന്ന ബഹുമാനപ്പെട്ട കുര്യാക്കോസ് പുന്നോലില്‍ അച്ചന്റെ നേതൃത്വത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലും എല്ലാ മാസത്തിലും ധ്യാനം നടത്തി വരുകയാണ്.

കുര്യാക്കോസ് പുന്നോലില്‍ അച്ചന്റെയും, ബ്രദര്‍ ടോമി പുതുക്കാടിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ തിങ്കളാഴ്ചയും ഇവിടെ ഇതുവരെ താമസിച്ചു ധ്യാനംകൂടി പോയ എല്ലാ വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന നടത്തിവരുന്നു. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മണി മുതല്‍ 2 മണിവരെ നടത്തിവരുന്ന ഈ മദ്ധ്യസ്ഥ പ്രാര്‍ത്ഥന കൂട്ടായ്മയുടെ വാര്‍ഷിക ദിനാചരണം കൂടിയാണ്.

കഴിഞ്ഞ കാലങ്ങളില്‍ കാര്‍മ്മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ച് ധ്യാനം കൂടി അനുഗ്രഹം പ്രാപിച്ചവര്‍ക്കും ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള അവസരവുമാണിത്. ബഹുമാനപ്പെട്ട പനയ്ക്കലച്ചന്‍ എല്ലാ ആദ്യത്തെ ആദ്യ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മലയാളത്തില്‍ താമസിച്ചുള്ള കുടുംബ നവീകരണ ധ്യാനവും നടത്തി വരുന്നു.

പത്ത് കുഷ്ഠ രോഗികളെ സുഖപ്പെടുത്തിയപ്പോള്‍, അവരില്‍ ഒരാള്‍ മാത്രം വന്ന് നന്ദി പറഞ്ഞു. അപ്പോള്‍ യേശു അവനോട് ചോദിച്ചു: നിങ്ങള്‍ പത്തു പേരല്ലേ സുഖപ്പെട്ടത്. ബാക്കി ഒന്‍പത് പേര്‍ എവിടെ? ഇത് ഇവിടെ വന്ന് ധ്യാനിച്ച് അനുഗ്രഹം പാപിച്ച നമ്മള്‍ ഓരോരുത്തരോടും ദൈവം ചോദിക്കുന്നു. ദൈവത്തെ മഹത്വപ്പെടുത്തുന്നതിനുള്ള അവസരവും കഴിഞ്ഞകാലങ്ങളില്‍ ദൈവം തന്ന അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയുടെ പ്രകാശനവുമാണ്.