Events - 2024

റവ.ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന 'തണ്ടർ ഓഫ് ഗോഡ്' നാളെ: ആത്മീയ ഉണർവിനൊരുങ്ങി യൂറോപ്പ്; പുത്തൻ അഭിഷേകവുമായി സെഹിയോൻ ടീമും

ബാബു ജോസഫ് 24-10-2016 - Monday

യേശുനാമത്തിൽ സൌഖ്യവും വിടുതലും പകർന്നു നൽകിക്കൊണ്ട് പരിശുദ്ധാത്മ അഭിഷേകം പേമാരിയായ് പെയ്തിറങ്ങുന്ന ,കത്തോലിക്കാ നവസുവിശേഷവത്കരണത്തിന്റെ ദൈവിക ഉപകരണം റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന , തണ്ടർ ഓഫ് ഗോഡ് യൂണിവേഴ്സൽ ബൈബിൾ കൺവെൻഷൻ നാളെ നടക്കും.ജാതി മത ഭേദമില്ലാതെ , ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങൾ ഒരുമിക്കുന്ന യൂണിവേഴ്സൽ ബൈബിൾ കൺവെൻഷനായുള്ള ആത്മീയവും ഭൌതികവുമായ ഒരുക്കങ്ങൾ പൂർത്തിയായി.

കഴിഞ്ഞ നാലു ദിവസമായി ഫാ. വട്ടായിലിനും ഫാ സോജി ഓലിക്കലിനുമൊപ്പം വളർച്ചാധ്യാന ശുശ്രൂഷയിലായിരുന്ന സെഹിയോൻ ടീം പുത്തൻ അഭിഷേകവുമായി പ്രമുഖ വചനപ്രഘോഷകരായ ഫാ. സാജു ഇലഞ്ഞിയിൽ, ഫാ.ഷൈജു നടുവത്താനി, ബ്രദർ ജോസഫ് താഞ്ചൻ, ബ്രദർ സാബു കാസർകോഡ് എന്നിവരുടെ നേതൃത്വത്തിൽ വട്ടായിലച്ചനൊപ്പം കൺവെൻഷൻ നയിക്കും. യു കെയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻ സെന്ററിലേക്ക് ഏവർക്കും സൌകര്യപ്രദമായ രീതിയിൽ പ്രത്യേകം യാത്രാസൌകര്യം സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്കും ടീനേജുകാർക്കുമായി പ്രത്യേകം ബൈബിൾ കൺവെൻഷൻ തന്നെ നടക്കും.ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ യുടെ കിഡ്സ് ഫോർ കിംങ്ഡം, ടീൻസ് ഫോർ കിംങ്ഡം ടീമുകൾ കൺവെൻഷനുകൾ നയിക്കും. നിരവധിയായ അത്ഭുതങ്ങളും അടയാളങ്ങളും ഈശുശ്രൂഷയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നത് അസാദ്ധ്യങ്ങൾ സാദ്ധ്യമാക്കപ്പെട്ട നിരവധിയായ അനുഭവ സാക്ഷ്യങ്ങൾ തെളിയിക്കുന്നു.

ജീവൻ തുടിക്കുന്ന ദൈവിക അടയാളങ്ങളിലൂടെ ,വചനാധിഷ്ടിതമായ വിശ്വാസജീവിത്തിൽ നമ്മെ നയിക്കുവാൻ ദൈവം തെരെഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന സേവ്യർ ഖാൻ വട്ടായിലച്ചൻ ലക്ഷങ്ങൾ പങ്കെടുക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകളിലൂടെ തന്റെ ദൌത്യം തുടരുമ്പോൾ , പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങൾ നിരവധിയായി വർഷിക്കപ്പെടുന്ന ,ദൈവവചനത്തിന്റെ കൃത്യതയാർന്ന ഉപയോഗത്തിലൂടെ വിവിധ ഭാഷാ ജനവിഭാഗങ്ങളുടെയിടയിൽ മിന്നൽപ്പിണർ പോലെ വിടുതലുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന പൂർണ്ണമായും ഇംഗ്ലീഷിൽ നടത്തപ്പെടുന്ന തണ്ടർ ഓഫ് ഗോഡ് ലോക സുവിശേഷവത്കരണരംഗത്തെ ദൈവിക അടയാളങ്ങളുടെ സ്ഥിരം വേദിയായി മാറിയിരിക്കുന്നു.

ആദ്ധ്യാത്മിക പുസ്തകങ്ങളും വസ്തുവകകളും പ്രസിദ്ധീകരണങ്ങളുമായി സെഹിയോന്റ സഞ്ചരിക്കുന്ന പുസ്തകശാല "എൽഷദായ്" നാളെ മുഴുവൻ സമയവും പ്രവർത്തിക്കും. കൺവെൻഷനായി ശക്തമായ ഉപവാസ മദ്ധ്യസ്ഥ പ്രാർത്ഥനകൾ യു കെയിലെമ്പാടും നടന്നുവരുമ്പോൾ യേശുനാമത്തിൽ ഓരൊരുത്തരെയും ഫാ. സോജി ഓലിക്കലും സെഹിയോൻ കുടുംബവും ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് വീണ്ടും ക്ഷണിക്കുന്നു. 25 ന് രാവിലെ 10 മണിമുതൽ ക്രോലി സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിൽ നടക്കുന്ന കൺവെൻഷൻ വൈകിട്ട് 4 ന് സമാപിക്കും.

യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷൻസ്ഥലത്തേക്ക് ഒരുക്കിയിരിക്കുന്ന പ്രത്യേക യാത്രാസൌകര്യത്തിനായി താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക.

സസക്സ് ബെക്സിൽ ഓൺ സി (സണ്ണി.07737319408),

ഈസ്റ്റ്ബോൺ .(ടോജോ, 07450353100)

വോക്കിംങ് ( ബീന വിൽസൺ.07859888530)

വർത്തിംങ് (ജോളി.07578751427)

മറ്റ് പൊതു വിവരങ്ങൾക്ക്:

മബിജോയി ആലപ്പാട്ട്: 07960000217.

അഡ്രസ്സ്;

St.Wilfrid's Catholic School

St.Wilfrid's Way,

Old Horsham Road

Crawley. RH11 8PG.

കൂടുതൽ വിവരങ്ങൾക്ക്;

ബിജോയി ആലപ്പാട്ട് . 07960000217.

Email. bijoyalappatt@yahoo.com