India - 2024
പാലാ കത്തീഡ്രല്‍ ദൈവാലയത്തില്‍ ദൈവകരുണയുടെ എക്സിബിഷൻ ആറിന് ആരംഭിക്കും
സ്വന്തം ലേഖകന്‍ 03-11-2016 - Thursday
പാലാ: ദൈവകരുണയുടെ ആഴങ്ങളെ നന്നായി ഗ്രഹിക്കുന്നതിനും അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്ന ദൈവകരുണയുടെ എക്സിബിഷൻ പാലാ കത്തീഡ്രലിൽ ആറിന് ആരംഭിക്കും. ആറാം തീയതി ഞായറാഴ്ച രാവിലെ 5.30 ന്റെ വിശുദ്ധ കുർബാനയ്ക്കു ശേഷം ആരംഭിക്കുന്ന എക്സിബിഷൻ ഇരുപതാം തീയതി വരെയുണ്ടാകും.
പോളണ്ടിൽനിന്നുള്ള ദൈവകരുണയുടെ അപ്പസ്തോലനായ വിശുദ്ധ ഫൗസ്റ്റീനോയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിട്ടുള്ളത് കത്തീഡ്രൽ ദൈവാലയത്തിലാണ്. കരുണയുടെ ജൂബിലി വർഷത്തിന്റെ സമാപന ദിനമായ 20-നു വൈകുന്നേരം 4.30 നു വിശുദ്ധ കുർബാന നടക്കും. തുടർന്നു നടക്കുന്ന കരുണയുടെ ജപമാല പ്രദക്ഷിണത്തിനു ശേഷം മാർ ജോസഫ് കല്ലറങ്ങാട്ട് കവാടം അടയ്ക്കും. പാലാ രൂപതയില്‍ ആറ് കരുണയുടെ കവാടമുണ്ട്.