India - 2024

ചെറുപുഷ്പ മിഷൻ ലീഗ് സംസ്‌ഥാന കലോത്സവം മാനന്തവാടിയിൽ

സ്വന്തം ലേഖകന്‍ 10-11-2016 - Thursday

മാനന്തവാടി: ചെറുപുഷ്പ മിഷൻ ലീഗ് സംസ്‌ഥാന കലോൽസവം 12 ന് മാനന്തവാടി കണിയാരം ജികെഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ മാനന്തവാടി രൂപതാ വികാരി ജനറാൾ മാത്യു മാടപ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 15 രൂപതകളിൽ നിന്നായി 1000ത്തിലധികം കലാപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും.

12 വേദികളിലാണ് മത്സരങ്ങൾ. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം സമ്മാനദാനം നിർവഹിക്കും. ഫാ. ജോർജ് മൈലാടൂർ, ഫാ. ജോജോ ചങ്ങനാംതുണ്ടത്തിൽ, ബിനു മാങ്കുട്ടം, ബിനീഷ് തുമ്പിയാംകുഴി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.