Purgatory to Heaven. - November 2024

നന്ദി പ്രകാശിപ്പിക്കുന്ന ശുദ്ധീകരണാത്മാക്കള്‍

സ്വന്തം ലേഖകന്‍ 15-11-2023 - Wednesday

“നിന്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും” (റൂത്ത് 2:12).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: നവംബര്‍ 15

“നമ്മുടെ പ്രാർത്ഥനകളിലൂടെയും പരിഹാരപ്രവർത്തികളിലൂടെയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ലഭിക്കുന്ന നന്മകള്‍ അനന്തമാണെന്ന്‍ അവർക്ക് നന്നായിട്ടറിയാം. അതുകൊണ്ട് സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു കഴിയുമ്പോൾ വിശ്വസ്തരായ അവര്‍ നമ്മളോടുള്ള നന്ദി പ്രകാശിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ നമ്മളെ കരുതലോടെ കൊണ്ട് നടക്കുവാനും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നതിനുമായി സ്വര്‍ഗ്ഗത്തിൽ നമുക്ക് അനേകം മാധ്യസ്ഥരെ ലഭിക്കുന്നതായിരിക്കും.”

(വിശുദ്ധ ഓസ്റ്റിന്റെ മദര്‍ മേരി, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്, ഗ്രന്ഥകാരി).

വിചിന്തനം:

എക്കാലവും നമ്മളോട് നന്ദിയുള്ളവരായിരിക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മോചനത്തിനായി ശക്തമായ മാധ്യസ്ഥം വഹിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »