Meditation. - November 2024

പരിഹാസത്തിനും അപമാനത്തിനും വിധേയനായ യൂദന്മാരുടെ രാജാവ്

സ്വന്തം ലേഖകന്‍ 21-11-2023 - Tuesday

"യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല" (യോഹന്നാന്‍ 18: 36).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: നവംബര്‍ 21

മഹത്തായ റോമാ സാമ്രാജ്യത്തിന്റെ വിദൂരമായ പ്രാന്ത പ്രദേശത്ത് നടന്ന പൂര്‍വ്വകാല സംഭവങ്ങളാണ് ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. വര്‍ത്തമാനകാലത്തെ സമകാലീന പ്രശ്‌നങ്ങളുടെ ധ്വനി ഇവയിലുണ്ട്. ന്യായാധിപന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയാണ് ക്രിസ്തു ചെയ്യുന്നത്. ലോകാധികാരത്തെ പറ്റിയല്ല അവന്‍ സംസാരിച്ചത്.

അവന്‍ ചാട്ടവാറടിക്കും മുള്‍ക്കിരീടം ധരിക്കുന്നതിനും വിധേയനായി. 'യഹൂദരുടെ രാജാവ്' എന്ന പരിഹാസത്തില്‍ അവന്‍ പരിഹാസിതനും നിന്ദിതനുമായി. എന്നാല്‍ യേശു നിശബ്ദനായി എല്ലാം ശ്രവിച്ചു. പീലാത്തോസിനോട് പറഞ്ഞു കഴിഞ്ഞതില്‍ കൂടുതലായി മരണം വരെ ഒന്നും പറയാനില്ല എന്ന അവന്റെ ആഗ്രഹമാണ് ആ നിശബ്ദതയിലൂടെ അവന്‍ പ്രകടിപ്പിച്ചത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 26.11.7)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »