Events

മരിക്കാത്ത ഓര്‍മ്മകളുമായി 'അലന്‍'; ജന്മനാട്ടില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ തത്സമയം കാണാം

ജോസ് കുര്യാക്കോസ് 24-11-2016 - Thursday

അലന്‍ നമ്മില്‍ നിന്ന് സ്വര്‍ഗ്ഗ തീരങ്ങളിലേക്ക് ചിറകടിച്ചിട്ട്‌ ഈ 27-ന് ഒരു വര്‍ഷം തികയും. കഴിഞ്ഞ നവംബറില്‍ UK മലയാളികളെ ഏറ്റവുമധികം വേദനിപ്പിച്ച സംഭവങ്ങളിലൊന്നായിരുന്നു അലന്‍ ചെറിയാന്‍ എന്ന യുവസുവിശേഷകന്‍റെ ആകസ്മിക നിര്യാണം. സെഹിയോന്‍ മിനിസ്ട്രീസിലെ അംഗമായിരുന്ന അലന്‍, വൈദിക പഠനത്തിനായി നാട്ടിലേക്ക് പോവുകയും പഠനകാലയളവില്‍ കാര്‍ ആക്സിഡന്‍റില്‍ മരണപ്പെടുകയുമാണ് ഉണ്ടായത്.

ഈ കൊച്ചു ജീവിതത്തിലൂടെ ദൈവം ചെയ്ത വലിയ കാര്യങ്ങള്‍ അറിയുവാന്‍ ഈ കാലയളവ് കാരണമായി. അനേകം ജീവിതങ്ങള്‍ക്ക് സൗഖ്യം പകരാന്‍ ദൈവം ഈ യുവാവിനെ അതിശക്തമായി ഉപയോഗിച്ചു. അലന്‍റെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നവരും അതിലൂടെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നവരും നിരവധി.

ജന്മനാട്ടില്‍ 3 ദിവസം നീളുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ നല്‍കിക്കൊണ്ടാണ് സ്വര്‍ഗ്ഗം ഈ ജീവിതത്തെ ബഹുമാനിക്കുന്നത്. സെഹിയോന്‍ ടീം നയിക്കുന്ന ത്രിദിന കണ്‍വെന്‍ഷന്‍ അരിക്കുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ഇന്നു മുതല്‍ ആരംഭിക്കും.

കണ്‍വെന്‍ഷന്‍ തത്സമയം കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തന്‍റെ അവസാന facebook പേജില്‍ ഞാന്‍ ക്രിസ്തുവിനു വേണ്ടി ജീവിക്കും എന്നു എഴുതിയ അലന്‍ ഈ കണ്‍വെന്‍ഷനിലൂടെ അനേകം യുവതീയുവാക്കള്‍ക്ക് നിത്യതയ്ക്കു വേണ്ടി - വിശുദ്ധിയില്‍ തങ്ങളെ തന്നെ സമര്‍പ്പിക്കുവാന്‍ പ്രചോദനമാവുകയാണ്. അലന്‍റെ മരണശേഷം അനേകം ശുശ്രൂഷാ വേദികളില്‍ ചെറിയാന്‍ ബ്രദറിന്‍റെ (അലന്‍റെ പിതാവ്) സാക്ഷ്യവും ശുശ്രൂഷകളും നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് പ്രത്യാശയും അഭിഷേകവും പകര്‍ന്നു നല്‍കുന്നു. കരയുന്ന ജനത്തിന്‍റെ മുന്നില്‍ കണ്ഠമിടറാതെ ഹല്ലേലൂയ മുഴക്കുന്ന അദ്ദേഹം യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് മരണമില്ല എന്ന് സാഘോഷം പ്രഖ്യാപിക്കുകയാണ്.

സെഹിയോന്‍ കുടുംബം ഈ ദിവസങ്ങളില്‍ വളരെ പ്രാര്‍ത്ഥനയോടെ അലനേയും കുടുംബത്തേയും ദൈവകരങ്ങളില്‍ സമര്‍പ്പിക്കുകയാണ്. ബൈബിള്‍ കണ്‍വെന്‍ഷനും യുവതീയുവാക്കള്‍ക്കായി അലന്‍റെ പേരില്‍ അലന്‍റെ കുടുംബം ഇടവകയ്ക്കായി സമര്‍പ്പിക്കുന്ന പ്രത്യേക മുറിയും അനുഗ്രഹദായകമാകട്ടെ.

അലനോട് ചേര്‍ന്ന്‍, അലന്‍റെ കുടുംബാംഗങ്ങളോട് ചേര്‍ന്ന്‍, അലന്‍ സ്നേഹിക്കുന്ന എല്ലാവരോടും ചേര്‍ന്ന്‍, അലന്‍ തൊട്ട ജീവിതങ്ങളോട് ചേര്‍ന്ന്‍ പരമ പിതാവിന് സ്തുതിയും ആരാധനയും മഹത്വവും.

NB: ശുശ്രൂഷകള്‍ UK time 11 മണിക്ക് ആരംഭിക്കും. 26-ാം തീയതി 12 PM (Indian time) അലനു വേണ്ടിയുള്ള പ്രത്യേക കുര്‍ബ്ബാന നടക്കും.

അലന്‍ നടത്തിയ വചനപ്രഘോഷണത്തിന്റെ വീഡിയോ ഭാഗം