India - 2024

സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ പ്രഥമ യുവജന സമ്മേളനം ഇന്ന്‍ ആരംഭിക്കും

സ്വന്തം ലേഖകന്‍ 25-11-2016 - Friday

കൊച്ചി: സീറോ മലബാർ സഭ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) പ്രഥമ യുവജന സമ്മേളനം ഇന്ന്‍ ആരംഭിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സമ്മേളനം 28-നാണ് സമാപിക്കുക. ഇന്ത്യയിലെ 28 രൂപതകളിലും നാലു മിഷൻ സെന്ററുകളിലും നിന്നായി 150 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും.

യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യപ്രഭാഷണവും കമ്മീഷൻ അംഗങ്ങളായ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ് മാർ എഫ്രേം നരികുളം എന്നിവർ അനുഗ്രഹപ്രഭാഷണവും നടത്തും. എസ്എംവൈഎം പ്രസിഡന്റ് സിജോ അമ്പാട്ട് അധ്യക്ഷത വഹിക്കും. ഫാ.സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ ആമുഖപ്രഭാഷണം നടത്തും.

സീറോ മലബാർ സഭയിലെ യുവജനങ്ങളെ ഒരുകുടക്കിഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്‌ഥാപിതമായ സംഘടനയുടെ ഔദ്യോഗിക പതാകയും ലോഗോയും സമ്മേളനത്തിൽ പ്രകാശനം ചെയ്യും. ജനറൽ സെക്രട്ടറി ടിജോ പടയാട്ടിൽ സിബിസിഐ യൂത്ത് കൗൺസിൽ സെക്രട്ടറി ഫാ. ദീപക് തോമസ്, കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു ജേക്കബ് തിരുവാലിൽ, കെസിവൈഎം സംസ്‌ഥാന പ്രസിഡന്റ് സിജോ ഇലന്തൂർ, ഐസിവൈഎം കർണാടക ഘടകം പ്രസിഡന്റ് വിപിൻ പോൾ, ഫരീദാബാദ് രൂപത പ്രസിഡന്റ് ബിവിൻ വർഗീസ്, മാണ്ഡ്യ രൂപത വൈസ്പ്രസിഡന്റ് നിമിഷ ജോൺ, ഐസിവൈഎം വൈസ് പ്രസിഡന്റ് സൗമ്യ വാതല്ലൂർ എന്നിവർ പ്രസംഗിക്കും.