Events - 2024

കാരുണ്യത്തിന്റെ സുവിശേഷവുമായി സെഹിയോൻ യു കെ ഒരുക്കുന്ന" ഡ്രോപ്സ് ഓഫ് മേഴ്സി " ഡിസംമ്പർ 3 ന് ശനിയാഴ്ച മാഞ്ചസ്റ്ററിൽ

ബാബു ജോസഫ് 27-11-2016 - Sunday

വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവിൽ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകർന്നുനൽകുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ ടീം നയിക്കുന്ന "ഡ്രോപ്സ് ഓഫ് മേഴ്സി " ബൈബിൾ കൺവെൻഷൻ ഡിസംമ്പർ 3 ന് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കും.

സാൽഫോഡ് രൂപതാ ബിഷപ്പ് ജോൺ അർനോൾഡ് കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷകൾ നയിക്കും.

പതിമൂന്ന് വയസ്സുമുതലുള്ള ആർക്കും പങ്കെടുക്കാൻ സാധിക്കുന്ന ധ്യാനം രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്:

SS PETER &PAUL

PARK ROAD

PENDLETON

M6 8 JR

കൂടൂതൽ വിവരങ്ങൾക്ക്:

ഫാ.ടോണി. 07800639296

ജിതിൻ സാജു . 07711262496.