Events - 2017

'ഡ്രോപ്സ് ഓഫ് മേഴ്സി' സെഹിയോൻ യു കെ നയിക്കുന്ന ബൈബിൾ കൺവെൻഷൻ ഇന്ന് മാഞ്ചസ്റ്ററിൽ: അഭിഷേക ശുശ്രൂഷയുമായി ബിഷപ്പ് ജോൺ അർനോൾഡും

ബാബു ജോസഫ് 02-12-2016 - Friday

വിവിധ ഭാഷാദേശതലത്തിലുള്ള ജനവിഭാഗങ്ങളെ ക്രിസ്തുവിൽ ഒന്നായികണ്ടുകൊണ്ട് കരുണയുടെയും സാഹോദര്യത്തിന്റെയും സുവിശേഷം പകർന്നുനൽകുകവഴി യൂറോപ്പിന്റെ നവസുവിശേഷവത്കരണരംഗത്ത് മാർഗദീപമായി നിലകൊള്ളുന്ന റവ.ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യു കെ ടീം നയിക്കുന്ന "ഡ്രോപ്സ് ഓഫ് മേഴ്സി " ബൈബിൾ കൺവെൻഷൻ ഇന്ന് മാഞ്ചസ്റ്ററിൽ നടക്കും.

സാൽഫോഡ് രൂപതാ ബിഷപ്പ് ജോൺ അർനോൾഡ് കൺവെൻഷനിൽ പ്രത്യേക ശുശ്രൂഷകൾ നയിക്കും. പതിമൂന്ന് വയസ്സുമുതലുള്ള ആർക്കും പങ്കെടുക്കാൻ സാധിക്കുന്ന ധ്യാനം രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ശുശ്രൂഷയിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.

അഡ്രസ്സ്:

SS PETER &PAUL

PARK ROAD

PENDLETON

M6 8 JR

കൂടൂതൽ വിവരങ്ങൾക്ക്:

ഫാ.ടോണി: 07800639296

ജിതിൻ സാജു: 07711262496.