Purgatory to Heaven. - December 2024

ജപമാല വഴി പത്തു ലക്ഷം ശുദ്ധീകരണ ആത്മാക്കളെ മോചിപ്പിച്ച വിശുദ്ധന്‍

സ്വന്തം ലേഖകന്‍ 06-12-2023 - Wednesday

“കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 122:1).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 6

വിശുദ്ധ ജോണ്‍ മാസിയാസ് പെറുവിലെ രോഗികള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവനായിരുന്നു. എത്ര ക്ഷീണിതനാണെങ്കില്‍ പോലും എല്ലാ ദിവസവും രാത്രിയില്‍ മുട്ടിന്‍മേല്‍ നിന്ന് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക്‌ വേണ്ടി മൂന്ന്‍ ജപമാലകള്‍ ചൊല്ലുക എന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. അദ്ദേഹം മരണശയ്യയിലായിരിക്കുന്ന അവസരത്തില്‍, സുവിശേഷകനായ വിശുദ്ധ യോഹന്നാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വരികയും പത്ത് ലക്ഷത്തിലധികം ആത്മാക്കളെ അദ്ദേഹം തന്റെ പ്രാര്‍ത്ഥന വഴി ശുദ്ധീകരണസ്ഥലത്ത്‌ നിന്നും മോചിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം മരിച്ചപ്പോള്‍, ആയിരകണക്കിന് ആത്മാക്കള്‍ അദ്ദേഹത്തിനു ആശംസകള്‍ ചൊരിയുവാനായി സ്വര്‍ഗ്ഗത്തില്‍ നിരന്നു നിന്നു.

വിചിന്തനം:

ജപമാല ചൊല്ലി ആത്മാക്കളുടെ മോചനത്തിനായി സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »