India - 2024
എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ സര്‍വീസ് 15, 25, 29 തീയതികളിൽ
സ്വന്തം ലേഖകന്‍ 09-12-2016 - Friday
തിരുവനന്തപുരം: എറണാകുളം – വേളാങ്കണ്ണി സ്പെഷ്യൽ ഫെയർ സ്പെഷ്യൽ ട്രെയിൻ (06016) ഈ മാസം 15, 25, 29 തീയതികളിൽ രാത്രി 8.15 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവില 9.30 ന് വേളാങ്കണ്ണിയിൽ എത്തും.
വേളാങ്കണ്ണിയില്‍ നിന്ന് ട്രെയിൻ (06015) ഈ മാസം 16, 23, 30 തീയതികളിൽ വേളാങ്കണ്ണിയിൽ നിന്ന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം പുലർച്ചെ 4.15 ന് എറണാകുളം ജംഗ്ഷനിൽ എത്തും. ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ, തിരിച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.
ഇന്നലെ എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരിന്നു. ഈ ട്രെയിന്‍ ഇന്ന് വൈകിട്ട് ഏറണാകുളത്തേക്ക് മടങ്ങും.