Purgatory to Heaven. - December 2024

അടുത്ത വര്‍ഷം നാം ഉണ്ടാകുമെന്ന് എന്ത് ഉറപ്പാണുള്ളത്? ശുദ്ധീകരണ ആത്മാക്കള്‍ക്കായി നീക്കിവെക്കാന്‍ സമയം കണ്ടെത്തുക

സ്വന്തം ലേഖകന്‍ 10-12-2023 - Sunday

“നന്മ ചെയ്യുന്നതില്‍ നമുക്ക് മടുപ്പ് തോന്നാതിരിക്കട്ടെ, എന്തെന്നാല്‍ നമുക്ക് മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം” (ഗലാത്തിയ 6:9).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 10

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ പറയുന്നു, "ഞങ്ങളുടെ സന്ദേശം അവര്‍ക്ക് എത്തിച്ചു കൊടുക്കുക, അവരെ ഉപദേശിക്കുകയും അവരുടെ ബോധത്തെ ഉണര്‍ത്തുകയും ചെയ്യുക. പകലായിരിക്കുമ്പോള്‍ തന്നെ ജോലികള്‍ ചെയ്യുവാന്‍ അവരോട് പറയുക. തങ്ങളുടെ സമയം ശരിയായ വിധം ഉപയോഗിക്കുവാനും ദൈവം ഏല്‍പ്പിച്ചിട്ടുള്ള ദൗത്യം ശരിയായ വിധം പൂര്‍ത്തിയാക്കുവാനും അവരോട് പറയുക, പതിവായി ദിവ്യകാരുണ്യ സ്വീകരണം, കാരുണ്യ പ്രവര്‍ത്തികള്‍, ഞായറാഴ്ചകള്‍ വിശുദ്ധമായി ആചരിക്കല്‍ തുടങ്ങിയ സല്‍പ്രവര്‍ത്തികളാകുന്ന സ്വര്‍ണ്ണ നൂലുകള്‍ നെയ്യുവാന്‍ അതുവഴി നിങ്ങള്‍ക്ക് സാധിക്കും".

"ആര്‍ക്കും വേല ചെയ്യുവാന്‍ കഴിയാത്ത രാത്രികാലമായി പകലുകള്‍ പെട്ടെന്ന് മാറും എന്ന് അവരോട് പറയുക; ഇപ്പോള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന പലരും ഒരുപക്ഷേ അടുത്ത വര്‍ഷം ഉണ്ടായി എന്ന് വരികയില്ല! അത് നമ്മള്‍ മറന്നുവോ ? സ്വര്‍ഗ്ഗീയ സിംഹാസനത്തില്‍ എത്തിപ്പെടുന്നതിന് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കായി നീക്കിവെക്കുവാന്‍ നമ്മുടെ പക്കല്‍ സമയമുണ്ടോ?"

(പോള്‍ വോണ്‍ കെപ്ലര്‍, ജെര്‍മ്മനിയിലേ റോട്ടന്‍ബര്‍ഗിലെ മെത്രാന്‍, ഗ്രന്ഥരചയിതാവ്).

വിചിന്തനം:

അടുത്ത വര്‍ഷം നാം ഉണ്ടാകുമെന്ന് എന്ത് ഉറപ്പാണുള്ളത്? ഓരോ ദിവസവും നിങ്ങളുടെ സമയം വിനിയോഗിക്കുന്നത് ദൈവേഷ്ടത്തിന് ചേര്‍ന്ന വിധമാണോ? ശുദ്ധീകരണ ആത്മാക്കളുടെ മോചനത്തിനായി അദ്ധ്വാനിക്കാന്‍ ഇനിയുള്ള നമ്മുടെ സമയം മാറ്റിവെക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »