Meditation. - December 2024

ദൈവത്തിന്‍റെ മുന്നില്‍ നീതിയുള്ളവരായിരിക്കുക

സ്വന്തം ലേഖകന്‍ 11-12-2023 - Monday

"നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു സംതൃപ്തി ലഭിക്കും" (മത്തായി 5:6).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ഡിസംബര്‍ 11

നീതിക്ക് വേണ്ടിയുള്ള അടക്കാനാവാത്ത ദാഹത്തിലാണ് ഓരോ മനുഷ്യനും ജീവിച്ച് മരിക്കുന്നത്; എന്നാല്‍, ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടവന്‍ അവന്റെ ആളത്വത്തിനു പൂര്‍ണ്ണ തൃപ്തി നല്‍കുവാന്‍ കഴിഞ്ഞില്ല. ആയതിനാല്‍ 'നീതിതന്നെയായിരിക്കുന്ന' ദൈവത്തിലേക്ക് മനുഷ്യന്‍ തിരിയേണ്ടിയിരിക്കുന്നു. മലയിലെ പ്രസംഗത്തില്‍ യേശു ഇത് വ്യക്തമായും സംക്ഷിപ്തമായും വെളിപ്പെടുത്തുന്നുണ്ട്. നാം ഓരോരുത്തരും നീതിയുടെ സാഹചര്യത്തില്‍ ജീവിക്കാന്‍ പ്രാപ്തരായിരിക്കണം.

അതിനുപരിയായി, സമീപസ്ഥരോടും ദൂരസ്ഥരോടും, സമുദായത്തോടും നാം അംഗമായിരിക്കുന്ന സമൂഹത്തോടും ദൈവത്തോടും നീതിയുള്ളവരും നീതി പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം. ദൈവകല്‍പ്പനയില്‍ നീതിയെ സംബന്ധിക്കുന്ന സകല കാര്യങ്ങളും അടങ്ങിയിട്ടുണ്ട്. നീതി കൂടാതെ സ്‌നേഹം സാധ്യമല്ല. നീതിക്ക് മുകളിലാണ് സ്‌നേഹം സ്ഥിതി ചെയ്യുന്നത്. അതേ സമയം, സ്‌നേഹത്തിന് വില ഉണ്ടാകുന്നതും നീതിയിലാണ്. സ്വന്തം കുഞ്ഞിനെ സ്‌നേഹിക്കുന്ന മാതാവും പിതാവും പോലും ഇക്കാര്യത്തില്‍ നീതിയുള്ളവരായിരിക്കണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 8.11.78).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »