Purgatory to Heaven. - December 2024

ദൈവം നമ്മുക്ക് നല്‍കിയ സമയത്തിന് നേട്ടം കൊയ്യുവാന്‍ സാധിച്ചിട്ടുണ്ടോ?

സ്വന്തം ലേഖകന്‍ 14-12-2022 - Wednesday

"അപ്പോള്‍, പുസ്തകത്തിന്റെ ആരംഭത്തില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ, ഞാന്‍ പറഞ്ഞു: ദൈവമേ, അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു" (ഹെബ്ര 10: 7).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 14

“സായാഹ്നത്തില്‍ ഞാന്‍ പൂന്തോട്ടത്തിലൂടെ ജപമാല ചൊല്ലികൊണ്ട് സെമിത്തേരിയില്‍ എത്തി. അവിടെ നിന്ന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഞാന്‍ അവരോട് ചോദിച്ചു, ‘നിങ്ങള്‍ സന്തോഷവാന്‍മാര്‍ ആണോ?’ അപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരിന്നു, ‘ദൈവത്തിന്റെ ഇഷ്ടം ഞങ്ങള്‍ എത്രമാത്രം നിറവേറ്റിയോ അത്രമാത്രം സന്തുഷ്ടരാണ് ഞങ്ങള്‍’. പിന്നെ നിശബ്ദത മാത്രം. എപ്രകാരം എനിക്ക് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുവാന്‍ സാധിക്കും, എപ്രകാരം ദൈവം എനിക്ക് തന്ന സമയത്തിന്റെ നേട്ടം എനിക്ക് കൊയ്യുവാന്‍ സാധിക്കും എന്ന് ആലോചിച്ചുകൊണ്ട് നീണ്ട സമയത്തോളം ഞാന്‍ ചിന്തയില്‍ മുഴുകി”.

(വിശുദ്ധ ഫൗസ്റ്റീന, ഡയറി, 515).

വിചിന്തനം:

ദൈവം നമ്മുക്ക് തന്ന സമയത്തിന്റെ നേട്ടം കൊയ്യുവാന്‍ നമ്മുക്ക് സാധിച്ചിട്ടുണ്ടോ? ദൈവത്തിന്റെ ഇഷ്ട്ടത്തിന് കീഴ് വഴങ്ങിയാണോ നാം ജീവിക്കുന്നത്?. ആത്മശോധന ചെയ്തു നല്ല കുമ്പസാരം നടത്തുക. നിത്യവിശ്രമം കൊള്ളുന്ന ആത്മാക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »