Purgatory to Heaven. - December 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മറക്കാതിരിക്കുക

സ്വന്തം ലേഖകന്‍ 17-12-2022 - Saturday

“ഇടയന്‍മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്ക് ലഭിക്കും” (1 പത്രോസ് 5:4).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 17

"ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ നാം ഇതുവരെ അനുഭവിക്കാത്ത തരത്തിലുള്ള സഹനം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒരു പക്ഷേ അവര്‍ തങ്ങളുടെ സഹനങ്ങള്‍ സഹിച്ചതിനുശേഷം ഇപ്പോള്‍ രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിലുമായിരിക്കാം. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് അന്ധകാരത്തില്‍ തുടങ്ങി വെളിച്ചത്തിലേക്കും സന്തോഷത്തിലേക്കും നീങ്ങുന്ന ഒരവതരണം പോലെയാണ്. നമ്മളില്‍ ഏറ്റവും ഉപേക്ഷിക്കപ്പെട്ടവര്‍ ക്രിസ്തുവിന്റെ രക്തം വഴിയായി സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ നില്‍ക്കും എന്ന് അറിയുന്നത് എത്ര മനോഹരമായ കാര്യമാണ്. ഈ മനോഹരമായ സൌഭാഗ്യത്തിന് വേണ്ടി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ നിങ്ങള്‍ മറക്കാതിരിക്കുക".

(അന്തോണി എസോലെന്‍, പ്രഫസ്സര്‍, ഗ്രന്ഥരചയിതാവ്)

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ മറക്കാതിരിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും തനിച്ചാവുകയില്ല. ശുദ്ധീകരണ ആത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ മുടക്കില്ലായെന്ന പ്രതിജ്ഞയെടുക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »