Purgatory to Heaven - December 2018

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ സുഹൃത്തുക്കളാക്കുക

സ്വന്തം ലേഖകന്‍ 21-12-2017 - Thursday

“അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു” (ലൂക്കാ 7:47).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 21

“മറ്റുള്ളവരോട്‌ കരുണയുള്ളവരായിരിക്കുക, എന്നാല്‍ അവരും നിങ്ങളോടും കരുണ കാണിക്കും. ഈ ലോകത്തിലെ പ്രവാസ ജീവിതം തീരുവാന്‍ ഇനി അധികം സമയമില്ല; ഈ കുറഞ്ഞ സമയത്തിനുള്ളില്‍ സ്വര്‍ഗ്ഗത്തിലെ വിശുദ്ധരേയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെയും നിങ്ങളുടെ സുഹൃത്തുക്കളാക്കുവാന്‍ ശ്രമിക്കുക. അപ്പോള്‍ അവര്‍ നിങ്ങളുടെ ഏറ്റവും അത്യാവശ്യ ഘട്ടത്തില്‍ നിങ്ങളുടെ സഹായത്തിനെത്തും. ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുള്ള സ്നേഹത്താല്‍ നിറഞ്ഞ ഹൃദയമുള്ളവരായിരിക്കുക, ഒപ്പം ശുദ്ധീകരണസ്ഥലത്ത് പ്രവേശിക്കാതെ നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക”.

(സാല്‍വിയന്‍, അഞ്ചാം നൂറ്റാണ്ടിലെ ക്രിസ്തീയ എഴുത്തുകാരന്‍).

വിചിന്തനം:

പാപത്തിനു അടിമയായി ജീവിക്കുന്നവര്‍ ആ ബന്ധനത്തില്‍ നിന്നും മോചിതരാകുവാന്‍ ഇന്നത്തെ നിങ്ങളുടെ പ്രാര്‍ത്ഥന സമര്‍പ്പിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »