Purgatory to Heaven. - December 2024

മരിച്ചവര്‍ക്ക് വേണ്ടി തുടര്‍ച്ചയായി പ്രാര്‍ത്ഥിക്കുക: പ്രാര്‍ത്ഥന പാഴാകില്ല

സ്വന്തം ലേഖകന്‍ 27-12-2023 - Wednesday

"ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം" (1 തെസ 5: 17-18).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ഡിസംബര്‍ 27

“മരിച്ചവര്‍ക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കുക. നമ്മള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബ്ബാനകളും മരണപ്പെട്ട ആള്‍ക്ക് ആവശ്യമില്ലെങ്കില്‍ അഥവാ അവര്‍ക്ക് ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു എങ്കില്‍ ആ പ്രാര്‍ത്ഥനകളോ, കുര്‍ബ്ബാനകളോ പാഴായി പോകുകയില്ല. മരണപ്പെട്ട ആള്‍ക്ക് ദൈവവുമായി ഉള്ള അടുപ്പത്തേയും, അവരുടെ മധ്യസ്ഥത്തിന്റെ ശക്തിയേയും അവ വര്‍ദ്ധിപ്പിക്കുന്നു.” - ഇതിനെ ‘ആകസ്മികമായ മഹത്വം’ എന്ന് വിളിച്ചത് വിശുദ്ധ തോമസ്‌ അക്വിനാസാണ്.

വിചിന്തനം:

ദൈവത്തിന്റെ ഉദാരത ഒരിക്കലും അവസാനിക്കുന്നതല്ല! ഒരു പ്രാര്‍ത്ഥനയും ഒരിക്കലും പാഴാവുകയില്ല. പ്രാര്‍ത്ഥിക്കുക, പ്രാര്‍ത്ഥിക്കുക, ഇടവിടാതെ പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   


Related Articles »