News - 2018

അല്‍മായ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ മാര്‍പാപ്പ കമ്മീഷനെ നിയമിച്ചു

സ്വന്തം ലേഖകന്‍ 28-12-2016 - Wednesday

വത്തിക്കാന്‍: ‘മാള്‍ട്ടയുടെ സമുന്നത സൈന്യം’ എന്ന പേരില്‍ അറിയപ്പെടുന്ന അല്‍മായ സന്യാസ സമൂഹത്തിലെ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ അഞ്ച് അംഗ കമ്മീഷനെ നിയോഗിച്ചു. അല്‍മായ സഖ്യത്തിന്‍റെ മേലധികാരികളില്‍ ഒരാളായ ആല്‍ബര്‍ട്ട് ഫ്രയര്‍ ബോസിലാജറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് പുറത്താക്കപ്പെട്ട സാഹചര്യത്തിലാണ് മാര്‍പാപ്പ കമ്മീഷനെ നിയമിച്ചത്. രാജിയെ തുടര്‍ന്നു അല്‍മായ പ്രസ്ഥാനത്തില്‍ ചേരിതിരിവുകള്‍ ഉണ്ടായിരിക്കുകയാണ്.

വത്തിക്കാന്‍റെ യുഎന്നിലെ മുന്‍നിരീക്ഷകനും ഇപ്പോള്‍ നീതിക്കും സമാധാനത്തിനുവേണ്ടിയുള്ള വത്തിക്കാന്‍റെ കൗണ്‍സിലിലെ അംഗവുമായ ആര്‍ച്ചു ബിഷപ്പ് സില്‍വാനോ തൊമാസി, ഫാദര്‍ ജ്യാന്‍ഫ്രാങ്കോ ഗിലാന്താ, അഡ്വക്കേറ്റ് ഷാക് ദ ലീഡര്‍കേര്‍ക്, മാര്‍ക് ഓഡെന്‍റല്‍, മാര്‍വന്‍ സെനവോയ് എന്നിവരെയാണ് അന്വേഷണത്തിനായി മാര്‍പാപ്പ നിയോഗിച്ചിരിക്കുന്നത്. വിശ്വാസ സംരക്ഷണത്തിനായി സഭയോടു കൂറുപുലര്‍ത്തി ജീവിക്കുന്ന അല്‍മായ പ്രസ്ഥാനത്തിന് മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങളെ പറ്റി പഠനം നടത്താനാണ് മാര്‍പാപ്പാ കമ്മീഷനെ നിയോഗിച്ചത്.

നേരത്തെ പ്രസ്ഥാനത്തിന്‍റെ മേല്‍നോട്ടത്തില്‍ ചില രാജ്യങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിയമങ്ങള്‍ക്ക് വിപരീതമായി ക്രമക്കേടുകള്‍ ആരോപിച്ചാണ് ഗ്രാന്‍ചാന്‍സലര്‍ ബോസിലാജരെ അല്‍മായ സമൂഹത്തിന്‍റെ സമുന്നത മേലധികാരിയായ മാത്യു ഫെസ്റ്റിങ്ങ് പുറത്താക്കിയത്. പ്രസ്ഥാനത്തിന്‍റെ വൈദ്യസഹായകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിച്ചു കൊണ്ടിരിക്കെയാണ് ബോസിലാജര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചത്.

പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധിയായി അമേരിക്കകാരനായ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബര്‍ക്കാണ് അല്‍മായ സമൂഹത്തിന്‍റെ രക്ഷാധികാരി. അല്‍മായ സമൂഹത്തില്‍ ക്രമസമാധാനം കൈവരിക്കാനും ക്രിസ്തുവിനോടും സഭയോടുമുള്ള വിശ്വസ്തതയിലേയ്ക്കും കൂട്ടായ്മയിലേയ്ക്കും അംഗങ്ങളെ തിരിച്ചുകൊണ്ടുവരുവാനുമാണ് ഡിസംബര്‍ 22-ന് അന്വേഷണ കമ്മിഷനെ ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചത്.

വത്തിക്കാന്‍റെ പ്രസ്താവനയിലാണ് കമ്മിഷന്‍റെ നിയമനം സംബന്ധിച്ച വിവരങ്ങള്‍ പ്രസ്സ് ഓഫിസ് മേധാവി ഗ്രെഗ് ബര്‍ക്ക് വെളിപ്പെടുത്തിയത്.1048-ല്‍ വാഴ്ത്തപ്പെട്ട ജെറാര്‍ഡ് ജറുസലേമില്‍ സ്ഥാപിച്ച അല്‍മായര്‍ക്കായുള്ള സന്ന്യാസ സമൂഹമാണ് മാ‌ള്‍ട്ടയുടെ സമുന്നത സൈന്യം (Sovereign Military Order of Malta). സ്ത്രീകളും പുരുഷന്മാരുമായി ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ സംഘടനയില്‍ ഉണ്ട്. റോമിലാണ് സംഘടനയുടെ ആസ്ഥാനം.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക