News - 2024

റോമിലെ മേരി മേജര്‍ ബസിലിക്കയ്ക്കു പുതിയ അധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 30-12-2016 - Friday

വത്തിക്കാന്‍: റോമിലെ മേരി മേജര്‍ ബസിലിക്കയുടെ തലവനായി കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോയെ ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചു. തല്‍സ്ഥാനത്ത് സേവനം ചെയ്തിരുന്ന കര്‍ദ്ദിനാള്‍ സാന്‍റോസ് ഏബ്രില്‍ കസ്തേലോ 80 വയസ്സു തികഞ്ഞതിനെ തുടര്‍ന്നു സമര്‍പ്പിച്ച സ്ഥാനത്യാഗം അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം മാര്‍പാപ്പ നടത്തിയത്.

ഡിസംബര്‍ 28നാണ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ് റയില്‍ക്കോയെ മേരി മേജര്‍ ബസിലിക്കയുടെ മുഖ്യപുരോഹിതനായി മാര്‍പാപ്പ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്. അല്‍മായരുടെ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍പ്രസിഡന്റാണ് കര്‍ദ്ദിനാള്‍ സ്റ്റാനിസ്ലാവ്. ക്രിസ്തുവര്‍ഷം 435-ല്‍ പണി പൂര്‍ത്തീകരിക്കപ്പെട്ട മേരി മേജര്‍ ബസിലിക്ക റോമാ നഗരത്തിന്‍റെ ഹൃദയഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. വലുപ്പം കൊണ്ട് ലോകത്തെ ഏറ്റവും വലിയ മരിയന്‍ ദേവാലയമായതിനാലാണ് മേരി ‘മേജര്‍’ ബസിലിക്കയെന്ന് ദേവാലയം അറിയപ്പെടുന്നത്.

അപ്പോസ്തോലിക യാത്രകള്‍ക്ക് മുന്‍പും രാജ്യാന്തര യാത്രകള്‍ക്കു ശേഷവും മേരി മേജര്‍ ബസിലിക്കയില്‍ പോയി പുഷ്പാര്‍ച്ചന നടത്തിയശേഷം വത്തിക്കാനിലേയ്ക്ക് പോകുന്നത് ഫ്രാന്‍സിസ് പാപ്പയുടെ പതിവാണ്. വത്തിക്കാനില്‍നിന്നും 5 കി.മീ. അകലെയാണ് അതിമനോഹരമായ മേരി മേജര്‍ മഹാദേവാലയം സ്ഥിതിചെയ്യുന്നത്. റോമിലെ 4 പ്രധാനപ്പെട്ട ബസിലിക്കകളില്‍ ഒന്നാണ് മേരി മേജര്‍ ബസിലിക്ക.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക