India - 2024

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നാളെ പ്രാർത്ഥനാ ദിനം

സ്വന്തം ലേഖകന്‍ 31-12-2016 - Saturday

കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി നാളെ പുതുവത്സരദിനത്തിൽ സംസ്‌ഥാനവ്യാപകമായി പ്രാർഥത്ഥനായത്നം നടത്തും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രാർഥനായജ്‌ഞത്തിനു കത്തോലിക്കാ കോൺഗ്രസ് യൂണിറ്റ്, ഫൊറോന, അതിരൂപതാ സമിതികൾ, മാതൃവേദികള്‍ നേതൃത്വം നൽകും.

നാളെ വൈകുന്നേരം 5.30ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കുന്ന പ്രാർഥനായജ്‌ഞം, സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നയിക്കും.

കത്തോലിക്ക കോണ്‍ഗ്രസ് സംസ്‌ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടർ ഫാ. ജിയോ കടവി, എറണാകുളം–അങ്കമാലി അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി, ജനറൽ സെക്രട്ടറി ഫ്രാൻസിസ് മൂലൻ, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »