India

വിശുദ്ധ ചാവറയച്ചന്റെ പ്രധാന തിരുനാള്‍ ഇന്നും നാളെയും

സ്വന്തം ലേഖകന്‍ 02-01-2017 - Monday

മാന്നാനം: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ പ്രധാന തിരുനാള്‍ ഇന്നും നാളെയും നടക്കും. ഇന്ന്‍ രാവിലെ 11ന് ബിഷപ് മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. നാലിനു മാന്നാനം സെന്റ് ജോസഫ്സ് ഇടവകയുടെ ചാവറ തീർഥാടനത്തിനു സ്വീകരണം. 4.30ന് വിശുദ്ധ കുർബാന, പ്രസംഗം. 5.30ന് ജപമാല പ്രദക്ഷിണം എന്നിവ നടക്കും.

തിരുനാൾ ദിനമായ നാളെ രാവിലെ ആറിനു ഫാ. സിറിയക് കോട്ടയിൽ വിശുദ്ധ കുർബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 10.30ന് കൈനകരി ചാവറഭവനിൽ നിന്നുള്ള തീർഥാടനത്തിനു സ്വീകരണം. 11ന് സിഎംഐ സഭയിലെ 52 നവവൈദികരുടെ നേതൃത്വത്തിൽ സമൂഹബലി. സിഎംഐ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പിടിയരി ഊണ്.

വൈകുന്നേരം 4.30ന് മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഫാ.ബേബി മങ്ങാട്ട്താഴത്ത്, ഫാ.സജി പാറക്കടവിൽ എന്നിവർ സഹകാർമികരായിരിക്കും. 5.30ന് പ്രദക്ഷിണം, പ്രസംഗം ഫാ. ഫീലിപ്പോസ് തുണ്ടുവാലിച്ചിറ. തുടർന്ന് തിരുശേഷിപ്പ് വണക്കം. നാലിനു രാവിലെ 6നും ഏഴിനും ദിവ്യബലി. 11നു തീർഥാടനം, ആഘോഷമായ ദിവ്യബലി. ഫാ. തോമസ് പുതുശേരി നേതൃത്വം നല്കും.