India

ഫാ. ടോമിന്റെ മോചനത്തിനായി ഉപവാസം നടത്തും

സ്വന്തം ലേഖകന്‍ 03-01-2017 - Tuesday

കോട്ടയം: ഭീകരരുടെ തടങ്കലിൽ കഴിയുന്ന ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ ഒമ്പതിന് രാവിലെ എറണാകുളത്ത് ഏകദിന ഉപവാസം നടത്തും. പുതുവത്സരദിനത്തിൽ കേരളത്തിലെ എല്ലാ ദേവാലയങ്ങളിലും കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തില്‍ പ്രാർത്ഥനായജ്‌ഞം നടത്തിയിരുന്നു. പ്രത്യക്ഷ സമര പരിപാടിയിലേക്കു കടക്കാൻ എറണാകുളത്തു നടന്ന യോഗം തീരുമാനിക്കുകയായിരിന്നു.

പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബിജു പറയന്നിലം, ഡയറക്ടർ ഫാ.ജിയോ കടവി, ഫാ.ജേക്കബ് പാലയ്ക്കാപള്ളി, ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ, സ്റ്റീഫൻ ജോർജ്, സെബാസ്റ്റ്യൻ വടശേരി, ഐപ്പച്ചൻ തടിക്കാട്ട്, പ്രഫ.ജോസുകുട്ടി ഒഴികയിൽ, ഫ്രാൻസിസ് മൂലൻ, ജോസ് ഇലഞ്ഞിക്കൽ, ജോസ് തൊട്ടിയിൽ, ബാബു ആന്റണി എന്നിവർ പ്രസംഗിച്ചു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക