Meditation. - January 2024

ദൈവത്തിന്റെ സമ്മാനം സ്വീകരിക്കുവാന്‍ നാം അവിടുത്തെ കണ്ടുമുട്ടുക

സ്വന്തം ലേഖകന്‍ 05-01-2024 - Friday

"അവര്‍ ഭവനത്തില്‍ പ്രവേശിച്ച് ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന് പൊന്നും കുന്തുരുക്കവും മീറയും കാഴ്ചയര്‍പ്പിച്ചു" (മത്തായി 2:11).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 5

ഇന്ന് നമ്മുടെ ശ്രദ്ധ തിരിക്കുന്നത് പരമ്പാരാഗതമായി വിശ്വസിക്കപ്പെടുന്ന 3 ജ്ഞാനികളിലേക്കാണ്. മനുഷ്യന്‍ ദൈവത്തെ കണ്ടുമുട്ടുന്നതിന്റെ സത്തയുടെ ഭാഗമാണ് വി. മത്തായി വിവരിക്കുന്നത്. "അവര്‍ കുമ്പിട്ട് അവനെ ആരാധിച്ചു". മനുഷ്യന്‍ ദൈവത്തെ കണ്ടെത്തുന്നതിലെ രണ്ടാമത്തെ ഘടകം മറ്റൊരു വാക്കില്‍ അടങ്ങിയിട്ടുണ്ട്. "അവരുടെ നിക്ഷേപ പാത്രങ്ങള്‍ തുറന്ന്, സമ്മാനങ്ങള്‍ കാഴ്ച അര്‍പ്പിച്ചു". ദൈവത്തോടുള്ള മനുഷ്യന്റെ ആഴമായ ബന്ധത്തെ സൂചിപ്പിക്കുന്ന ഘടകമാണ് വി. മത്തായി ഈ വാക്കുകളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ദൈവത്തെ കണ്ടുമുട്ടുന്നതിലൂടെ മനുഷ്യന്‍ അവിടുത്തെ കൂടുതലായി അറിയുന്നു; മനുഷ്യന്‍ മാനുഷികഭാവം എന്ന ആന്തരിക സമ്മാനം ദൈവത്തിന് തുറന്ന് നല്‍കുമ്പോള്‍ അവന്‍ ദൈവത്തെ കണ്ടെത്തുന്നു. ദൈവത്തിന്റെ സമ്മാനം സ്വീകരിക്കുവാനും സ്വന്തം സമ്മാനം തിരിച്ചുനല്‍കുവാനുമാണ് നാം അവിടുത്തെ കണ്ടുമുട്ടേണ്ടത്.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 24.1.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »