India

സെഹിയോന്‍ യു‌കെ ടീം അംഗമായ ബ്രദർ ജോസ് കുര്യാക്കോസിന്റെ പിതാവ് നിര്യാതനായി

സ്വന്തം ലേഖകന്‍ 08-01-2017 - Sunday

യു‌കെ മലയാളിയും സെഹിയോന്‍ യു‌കെ ടീമിലെ ഫുൾടൈം സുവിശേഷപ്രവർത്തകനുമായ ബ്രദർ ജോസ് കുര്യാക്കോസിന്റെ പിതാവ് ചെമ്മനത്തുകര മഠത്തിൽ അപ്പച്ചൻ (കുര്യാക്കോസ്-81) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരിന്നു. സംസ്കാരം നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് വൈക്കം സെന്റ് ജോസഫ്സ് ഫൊറോനാ പള്ളിയിൽ നടക്കും.

പാലായില്‍ ജനിച്ച അദ്ദേഹം കഴിഞ്ഞ 40 വര്‍ഷമായി വൈക്കത്തായിരിന്നു സ്ഥിര താമസം. 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നു നവീകരണത്തിലേക്ക് വന്ന പരേതന്‍ ശക്തമായ ആത്മീയ ജീവിതം നയിച്ച വ്യക്തിയായിരിന്നു. 2 ആഴ്ച മുന്‍പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് ഹോസ്പിറ്റിലില്‍ എത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

ഭാര്യ: വൈക്കം പൈനുങ്കൽ കുടുംബാഗമായ എൽസമ്മ.

മക്കൾ: സൽമ (യുകെ), മാത്യു എം. കുര്യാക്കോസ് (പ്രിൻസിപ്പൽ സെന്റ് തോമസ് എച്ച്എസ്എസ്, പാലാ), അജിമോൾ, ബ്രദർ ജോസ് കുര്യാക്കോസ് (യുകെ).

മരുമക്കൾ: ഡോ. പ്രബി (യുകെ), ആഷ്​ലി ടെസ് ജോൺ (അധ്യാപിക, സെന്റ് തോമസ് എച്ച്എസ്എസ്, പാലാ), അനിൽ (ബിസിനസ്), റിനോ (യുകെ).


Related Articles »