India

സീറോ മലബാർ സഭാ സിനഡ് നാളെ ആരംഭിക്കും

സ്വന്തം ലേഖകന്‍ 08-01-2017 - Sunday

കൊച്ചി: സീറോ മലബാർ സഭയുടെ 25–ാം സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്‌ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നാളെ തുടങ്ങും. രാവിലെ പത്തിനു ദിവ്യബലിയോടെ സിനഡ് ആരംഭിക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണ് ആറു ദിവസം നീളുന്ന സിനഡ് സമ്മേളനം. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ചകളുണ്ടാകും. 14നു വൈകുന്നേരം ആറിനു സിനഡ് സമാപിക്കും. സഭയിലെ 58 മെത്രാന്മാർ സിനഡിൽ പങ്കെടുക്കും.


Related Articles »