India - 2024

ഫാ. ടോമിന്റെ മോചനത്തിനായി ഇന്നു ഉപവാസധർണ

സ്വന്തം ലേഖകന്‍ 09-01-2017 - Monday

കൊച്ചി: യെമനില്‍ ഭീകരർ ബന്ദിയാക്കിയ സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതിയും എറണാകുളം–അങ്കമാലി അതിരൂപത സമിതിയും സംയുക്‌തമായി ഇന്ന്‍ ഉപവാസ ധർണ നടത്തും. രാവിലെ പത്തു മുതൽ വൈകുന്നേരം നാലു വരെ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലെ മദർ തെരേസ സ്ക്വയറിലാണു ധർണ.

പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. സംസ്‌ഥാന ജനറൽ സെക്രട്ടറി ബിജു പറയന്നിലം, അതിരൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ വടശേരി എന്നിവർ പ്രസംഗിക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »