India - 2024

കെസിവൈഎം സംസ്‌ഥാന സെനറ്റ് 13നു ആരംഭിക്കും

സ്വന്തം ലേഖകന്‍ 10-01-2017 - Tuesday

കൊച്ചി: കേരള കത്തോലിക്ക യുവജന പ്രസ്‌ഥാനത്തിന്റെ 39–ാമതു വാർഷിക സെനറ്റ് 13 മുതൽ 15 വരെ ആലുവ ചുണങ്ങംവേലി നിവേദിത പാസ്റ്ററൽ സെന്ററിൽ നടക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. എറണാകുളം–അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തിലാണു സെനറ്റ് നടക്കുന്നത്. കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ജോസഫ് മാർ തോമസ്, വൈസ് ചെയർമാൻ ബിഷപ് ഡോ. ക്രിസ്തുദാസ്, അൻവർ സാദത്ത് എംഎൽഎ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.

സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര റീത്തുകളിലെ 31 രൂപതകളിൽനിന്നു സെനറ്റ് അംഗങ്ങളും ഡയറക്ടർമാരും ആനിമേറ്റർമാരും ഉൾപ്പെടെ 200 പേർ സെനറ്റിൽ പങ്കെടുക്കും. കെസിവൈഎമ്മിന്റെ സംസ്‌ഥാന, രൂപതാതല പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. തുടർപ്രവർത്തനങ്ങൾ, നയങ്ങൾ എന്നിവ സംബന്ധിച്ച അഭിപ്രായ രൂപീകരണമുണ്ടാകും.

പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെനറ്റിൽ നടക്കും. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിൽ ഇടപെടാൻ സഭാതലത്തിൽ അംഗീകാരമുള്ള സംഘടന എന്ന നിലയിൽ പൊതുവിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാവും. കഴിഞ്ഞ 38 വർഷം കെസിവൈഎമ്മിനു നേതൃത്വം നൽകിയ മുൻകാല നേതാക്കന്മാരുടെ പ്രതിനിധികളും ഡയറക്ടർമാരുടെ പ്രതിനിധികളും സെനറ്റ് സമ്മേളനത്തിൽ പങ്കെടുക്കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »