News - 2025
യേശുവിനെ അറിയുക, ആരാധിക്കുക, അനുഗമിക്കുക: ക്രൈസ്തവരുടെ ദൗത്യങ്ങള്‍ വിശദീകരിച്ച് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 10-01-2017 - Tuesday
വത്തിക്കാന്‍: ക്രൈസ്തവര്‍ക്ക് ത്രിവിധങ്ങളായ മൂന്നു ദൌത്യങ്ങള്‍ ഉണ്ടെന്നും അവ യേശുവിനെ അറിയുക, ആരാധിക്കുക, അനുഗമിക്കുക എന്നിവയാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് സംസാരിക്കുകയായിരിന്നു ഫ്രാന്‍സിസ് പാപ്പാ. നാം യേശുവിനെ തിരിച്ചറിയണം. യേശുവിന്റെ കാലഘട്ടത്തില്‍ അവിടുത്തെ തിരിച്ചറിയാതിരുന്ന നിയമജ്ഞരും സദുക്കായരും ഫരിസേയരും അവിടത്തെ പീഢിപ്പിക്കുകയായിരുന്നു. അതിനാല്‍ തന്നെ നാം യേശുവിനെ അറിയണം. മാര്‍പാപ്പാ പറഞ്ഞു.
ക്രൈസ്തവരുടെ രണ്ടാമത്തെ ദൌത്യം അവിടുത്തെ ആരാധിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. യേശുവിനെ ആരാധിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് ഉള്ളതെന്നും മാര്‍പാപ്പ വിശദീകരിച്ചു. " രണ്ടു രീതിയില്‍ യേശുവിനെ ആരാധിക്കണം. അതിലൊന്ന് മൗനപ്രാര്‍ത്ഥനയാലുള്ള ആരാധനയാണ്. രണ്ടാമതായി നാം ആരാധിക്കുന്ന നമുക്കു താല്പര്യമുള്ള മറ്റെല്ലാ വസ്തുക്കളും ഹൃദയത്തില്‍ നിന്ന് ഉപേക്ഷിച്ചു കൊണ്ടുള്ള ദൈവാരാധനയാണ്". ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
മൂന്നാമതായി ലളിതജീവിതം നയിച്ചു കൊണ്ട് നാം യേശുവിനെ അനുഗമിക്കണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. "ക്രൈസ്തവരുടെ ദൗത്യമായ യേശുവിനെ അനുഗമിക്കുകയെന്നത്, ലളിതമായ ക്രിസ്തീയ ജീവിതം നയിച്ചു യേശുവിനെ ജീവിതത്തിന്റെ കേന്ദ്രമാക്കുകയെന്നതാണ്. അസാധാരണമോ ആയാസകരമോ ആയ പ്രവര്‍ത്തികളിലല്ല, മറിച്ച് ലളിതമായ പ്രവര്‍ത്തികളിലൂടെ നാം ക്രൈസ്തവനായിരിക്കണം". ഫ്രാന്‍സിസ് പാപ്പാ കൂട്ടിച്ചേര്‍ത്തു.
SaveFrTom
ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക