Meditation. - January 2024

മനസാക്ഷി രൂപീകരണത്തിന്റെ പ്രാധാന്യം

സ്വന്തം ലേഖകന്‍ 11-01-2022 - Tuesday

"എന്റെ മക്കള്‍ സത്യത്തിലാണു ജീവിക്കുന്നത് എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കുണ്ടാകാനില്ല" (3 യോഹന്നാന്‍ 1:4).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 11

മനസാക്ഷി രൂപീകരണം എന്ന സുപ്രധാന കര്‍മ്മത്തില്‍ കുടുംബം ഒരടിസ്ഥാനപങ്കാണ് വഹിക്കുന്നത്. ബാല്യകാലഘട്ടങ്ങളില്‍ നിന്നും സത്യം മനസ്സിലാക്കി, അതനുസരിച്ച് ജീവിക്കുന്നതിനും നന്മ തേടുന്നതിനും അത് പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ സഹായിക്കുക എന്ന ഗൗരവതരമായ കര്‍ത്തവ്യം മാതാപിതാക്കള്‍ക്കുണ്ട്. ഇത് കൂടാതെ മനസാക്ഷീ രൂപീകരണത്തിന്റെ അടിസ്ഥാനം വിദ്യാലയം കൂടിയാണ്. കുടുംബസാഹചര്യത്തില്‍ നിന്നും വ്യത്യസ്തമായ വലിയ ലോകവുമായി കുട്ടികളും യുവജനങ്ങളും ബന്ധത്തിലേര്‍പ്പെടുന്നത് ഇവിടെയാണ്. സദാചാരത്തിന്റേയും ആത്മീയമൂല്യങ്ങളുടേയും കാര്യത്തില്‍ നിഷ്പക്ഷമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കില്‍ പോലും, സന്മാര്‍ഗ്ഗികമായി വിദ്യാഭ്യാസം വിഭിന്നമല്ല.

കുട്ടികളേയും യുവജനങ്ങളേയും വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ഏതാനും മൂല്യങ്ങള്‍ പ്രതിഫലിക്കുകയും, അവ മറ്റുള്ളവരേയും സമൂഹത്തെ ആകമാനവും അവര്‍ മനസ്സിലാക്കുന്നതിനെ ക്രമേണ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍ മനുഷ്യന്റെ സ്വഭാവം, ദൈവത്തിന്റെ കല്പനക്കും ചേര്‍ന്നുപോകുന്ന രീതിയില്‍ ക്രമപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വിദ്യാഭ്യാസകാലഘട്ടങ്ങളില്‍ യുവജനങ്ങളെ സഹായിച്ച്, വിവേകം ഉണ്ടാകുവാനും, സത്യം തേടുവാനും, ശരിയായ സ്വാതന്ത്ര്യം അനുഭവിക്കാനും അവരെ പ്രാപ്തരാക്കുകയും വേണം.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 1.1.91)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »