India - 2024

ഫാ. ടോമിന്റെ മോചനത്തിനു സീറോ മലബാര്‍ മെത്രാന്മാരുടെ പ്രാര്‍ത്ഥാനാസംഗമം ഇന്ന്

സ്വന്തം ലേഖകന്‍ 12-01-2017 - Thursday

കൊച്ചി: ഭീകരര്‍ ബന്ധിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായുള്ള പ്രത്യേക നിയോഗത്തോടെ സീറോ മലബാര്‍ സഭയിലെ 57 മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കൊപ്പം എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഇന്നു പ്രാര്‍ഥനാസംഗമത്തിനായി ഒത്തുചേരും.

വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന പ്രാര്‍ഥനാശുശ്രൂഷയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആമുഖസന്ദേശം നല്‍കും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കും. മെത്രാന്മാര്‍ക്കൊപ്പം സഭയിലെ വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും പ്രാര്‍ഥനാകൂട്ടായ്മയില്‍ പങ്കുചേരും.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ എത്താന്‍ സാധിക്കാത്തവര്‍ ഇടവകകളിലോ സ്ഥാപനങ്ങളിലോ കുടുംബങ്ങളിലോ ഒന്നുചേര്‍ന്നു പ്രാര്‍ഥനയില്‍ പങ്കുചേരണമെന്നും ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി എല്ലാ ഭാരതീയരും ആഗോളസമൂഹവും കൈകോര്‍ക്കണമെന്നും സീറോ മലബാര്‍ സിനഡ് ആഹ്വാനം ചെയ്തു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »