Events - 2017

ഫാ. ജെയിംസ് മഞ്ഞാക്കൽ നയിക്കുന്ന സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രീസ് ബൈബിൾ കൺവെൻഷൻ മെയ് 10,11,12 തീയതികളിൽ

സ്വന്തം ലേഖകന്‍ 12-01-2017 - Thursday

ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി,ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ലോകപ്രശസ്ത സുവിശേഷപ്രഘോഷകൻ ഫാ. ജെയിംസ് മഞ്ഞാക്കൽ തന്റെ അത്ഭുതാവഹകമായ ജീവിതസാക്ഷ്യവും , പ്രേഷിതദൌത്യവുമായി യു കെ യിൽ എത്തുന്നു. ഫാ.സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസ് മെയ് 10,11,12 തിയതികളിലായി ഒരുക്കുന്ന " ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് " കാത്തലിക് കോൺഫറൻസ് റവ.ഫാ.മഞ്ഞാക്കൽ നയിക്കും.

13 ന് രണ്ടാം ശനിയാഴ്ച കൺവെൻഷൻ ഫാ.സോജി ഓലിക്കലിനൊപ്പം ഫാ. മഞ്ഞാക്കലും ചേർന്നുനയിക്കും. ബർമിംങ്ഹാം ബഥേൽ കൺവെൻഷൻ സെന്ററിൽ 10,11,12 തിയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് കാത്തലിക് കോൺഫറൻസ് നടക്കുക.13 ന് രണ്ടാം ശനിയാഴ്ച കൺവെൻഷൻ പതിവുപോലെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെയും.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ,അന്യഭാഷാസംസ്കാരങ്ങളിൽ പരിശുദ്ധാത്മാഭിഷേകത്താൽ സധൈര്യം കടന്നുകയറി യേശുക്രിസ്തുവിൽ ആത്മാക്കളെ നേടിക്കൊണ്ടിരിക്കുന്ന അഭിഷിക്തകരങ്ങൾ കൈകോർക്കുന്ന ഈ ശുശ്രൂഷയിലേക്ക് (10,11,12 തിയതികളിലേക്ക്) www.sehionuk.org എന്ന വെബ്സൈറ്റിൽ നേരിട്ട് രജിസ്റ്റർ ചെയ്യാം.

അഡ്രസ്സ്:

ബഥേൽ കൺവെൻഷൻ സെന്റർ

കെൽവിൻ വേ

വെസ്റ്റ് ബ്രോംവിച്ച്

ബർമിംങ്ഹാം,

B70 7JW

കൂടുതൽ വിവരങ്ങൾക്ക്:

സണ്ണി ജോസഫ്. 07877290779

പ്രോസ്പർ ഡി ജോമൊ.07728921567


Related Articles »