India - 2024

ഫാ. ടോമിന്റെ മോചനത്തിനായി സന്യാസഭവനങ്ങളില്‍ ഇന്നു പ്രത്യേക പ്രാര്‍ത്ഥന: കത്തോലിക്ക കോണ്‍ഗ്രസ് ജപമാല റാലി നടത്തും

സ്വന്തം ലേഖകന്‍ 14-01-2017 - Saturday

കൊ​ച്ചി: യെമനില്‍ ഭീ​ക​ര​ർ ബന്ധിയാക്കിയിരിക്കുന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ കത്തോ​ലി​ക്കാ സ​ന്യാ​സ ഭവനങ്ങളില്‍ ഇന്നു പ്രാര്‍ത്ഥനാദിനം ആചരിക്കും. കേ​ര​ള​ത്തി​ലെ മുഴു​വ​ൻ സ​ന്യാ​സ​ഭ​വ​ന​ങ്ങ​ളി​ലും ദിവ്യകാ​രു​ണ്യാ​രാ​ധ​ന​യോ​ടു​കൂ​ടി​യ പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കു​മെ​ന്ന് കെ​സി​ബി​സി റി​ലി​ജി​യ​സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബിഷപ്പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റോമാണ് നേരത്തെ ആഹ്വാനം ചെയ്തത്. അതേ സമയം ടോമച്ചന്‍റെ മോചനത്തിനായി സീറോ മലബാർ സഭയിലെ ദൈവാലയങ്ങളിൽ ഇന്നലെ പൊതുപ്രാർത്ഥനയ്ക്കു തുടക്കമായി.

സിനഡിന്‍റെ ആഹ്വാനപ്രകാരം തയാറാക്കിയ പ്രത്യേകപ്രാർഥനയാണു ദേവാലയങ്ങളിൽ ഇന്നലെ മുതൽ ആരംഭിച്ചത്. വൈദികന്റെ മോ​ച​ന​ത്തി​നാ​യി തീ​ഷ്ണ​മാ​യ പ്രാ​ർ​ത്ഥ​ന​ക​ൾ തു​ട​ര​ണ​മെ​ന്ന സ​ഭാ സി​ന​ഡി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം കോ​ത​മം​ഗ​ലം രൂ​പ​ത​യി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26നു ​ജ​പ​മാ​ല റാ​ലി ന​ട​ത്തും. അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​ന് തൊ​ടു​പു​ഴ ഡി​വൈ​ൻ മേ​ഴ്സി ഷ്റൈ​നി​ൽ നി​ന്നു ആ​രം​ഭി​ക്കു​ന്ന ജ​പ​മാ​ല റാ​ലി ടൗ​ണ്‍ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »