Events - 2024

ഡാർലിംഗ്ടണിൽ ഫാ. ജോര്‍ജ് പനക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം

റെജി പോള്‍ 14-01-2017 - Saturday

ലണ്ടന്‍: ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കുടുംബ നവീകരണ ധ്യാനം നടത്തുന്നു. ഫെബ്രുവരി മൂന്ന് ,നാല് ,അഞ്ചു് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന ധ്യാനത്തിനു ഫാ. ജോര്‍ജ് പനയ്ക്കല്‍ വിസി, ഫാ. കുര്യാക്കോസ് പുന്നോലില്‍ വിസി, ബ്രദര്‍ ടോമി പുതുക്കാട് ,ബ്രദര്‍ ചെറിയാൻ കവലക്കൽ , ആന്‍ഡ് ഡിവൈന്‍ ടീം ആണ് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഞായറാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് ധ്യാനം.

വിവരങ്ങള്‍ക്ക്:

ഫാ. കുര്യാക്കോസ് പുന്നോലില്‍ 074833750070, 01325469400

റെജി പോള്‍ 07723035457

റെജി മാത്യു 07552619237.


Related Articles »