India

ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: രാമപുരത്ത് ജനകീയ കൂട്ടായ്മ രൂപീകരിച്ചു

സ്വന്തം ലേഖകന്‍ 20-01-2017 - Friday

രാമപുരം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചന ശ്രമങ്ങൾ ഊർജിതമാക്കുന്നതിന് ജന്മനാടായ രാമപുരത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു. ഫെബ്രുവരി നാലിന് രാമപുരം ടൗണിൽ വിപുലമായ പൊതുയോഗം സംഘടിപ്പിക്കും. കേരളത്തിലെ മുഴുവൻ എംപിമാർക്കും എംഎൽ എമാർക്കും, പാർലമെന്റിലും നിയമസഭയിലും വിഷയം അവതരിപ്പിക്കുന്നതിന് വേണ്ടി കത്ത് നൽകുവാനും ജനകീയ കൂട്ടായ്മ തീരുമാനിച്ചു.

വൈദികനെ തട്ടിക്കൊണ്ടുപോയിട്ട് പത്തു മാസം കഴിഞ്ഞിട്ടും മോചനശ്രമങ്ങൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ജന്മനാടായ രാമപുരത്ത് വമ്പിച്ച ജനകീയ കൂട്ടായ്മ രൂപീകരിച്ച് മോചനശ്രമങ്ങൾ ഊർജിതമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കംകുറിച്ച് വിഷയം പ്രധാനമന്ത്രിയുടെയും കേന്ദ്ര മന്ത്രിസഭയുടെയും ശ്രദ്ധയിൽപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ ശ്രമങ്ങൾ ഊർജിതമാക്കുന്നതിനാണ് വിവിധ രാഷ്ര്‌ടീയ പാർട്ടികളുടെയും സമുദായ അംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി. പ്രസാദ് ഭക്‌തിവിലാസ്, ബിജെപി സംസ്‌ഥാന കമ്മിറ്റി അംഗം പി.പി. നിർമ്മലൻ, സിപിഎം ലോക്കൽ സെക്രട്ടറി എം.ടി. ജന്റീഷ്, എൻസിപി മണ്ഡലം പ്രസിഡന്റ് എം.ആർ. രാജു, ബിഡിജെഎസ് നേതാവ് ബാബു ചുള്ളികാട്ട്, ഫാ. ടോം ഉഴുന്നാലിലിന്റെ ബന്ധുക്കളായ തോമസ് ഉഴുന്നാലിൽ, ഒ.എസ്. മാത്യു ഓലിയക്കാട്ടിൽ എന്നിവരെ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »