India - 2024

ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രാര്‍ത്ഥന ഉയരട്ടെ

സാബു ജോസ് 23-01-2017 - Monday

ഫാ. ടോം ഉഴുന്നാലില്‍ പാലാ രൂപതയില്‍ രാമപുരത്ത് ജനിച്ചു. വൈദികനായി ഡോബോസ്‌കോ സന്യാസ സഭയില്‍ സേവനം. വിവിധ സ്ഥലങ്ങളില്‍ മനോഹരമായി ശുശ്രൂഷ ചെയ്തു. യെമനില്‍ കാരുണ്യശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ 2016 മാര്‍ച്ച് 4ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി. 10 മാസമായി എവിടെയെന്നു അറിയാത്ത അവസ്ഥ. സര്‍ക്കാരിന്റെയും സഭയുടെയും സംവിധാനങ്ങള്‍ ഫാ. ടോമിന്റെ മോചനത്തിനായി പരിശ്രമിക്കുന്നതിനു നന്ദി! ഫാ. ടോം, കേരള സമൂഹത്തിന്റെ സ്വന്തമാണ് കേരളത്തിന്റെ കാരുണ്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ജീവിതം സുരക്ഷിതമായിരിക്കുക, നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. പ്രാര്‍ത്ഥന തുടരണം, പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം.

ഫാ. ടോം അഞ്ചുവര്‍ഷം യെമനില്‍ സേവനം ചെയ്തയാളാണ്. രാജ്യം സംഘര്‍ഷഭരിതമാകുകയും ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുകയും ചെയ്തപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്നു അവരെ അറിയുന്ന ഒരു മിഷണറി തീരുമാനിച്ചാല്‍ അതില്‍ തെറ്റു പറയാന്‍ ആര്‍ക്കു പറ്റും? വലിയ പ്രതിസന്ധിയ്ക്കു സാധ്യതയുണ്ടെന്ന് അറിയുന്ന നിമിഷം താന്‍ സേവനം നല്‍കിക്കൊണ്ടിരിക്കുന്ന മനുഷ്യരെ ഉപേക്ഷിച്ചു, കൂടും കുടുക്കയുമെടുത്ത് ഓടിപ്പോകുതാണോ മനുഷ്യസ്‌നേഹം? ഗതികേടിലായ ആ മനുഷ്യര്‍ക്കൊപ്പം നില്‍ക്കുകയാണ്, തുടര്‍ന്നും സ്‌നേഹവും സേവനവും നല്‍കുകയാണു ശരി എന്നു ഒരു സന്യാസിക്കു തോന്നുന്നത് സ്വാഭാവികമാണെന്നും മനസ്സിലാക്കാന്‍ മനസ്സില്‍ മതാന്ധത ഇല്ലാത്തവര്‍ക്കു സാധിക്കും.

ഫാ. ടോം ബന്ദിയാക്കപ്പെട്ട യെമനിലെ ഏദനില്‍ മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങള്‍ രക്തസാക്ഷികളായി. സംഘര്‍ഷഭരിതമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എത്രയോ ക്രിസ്ത്യന്‍ മിഷണറിമാര്‍ സേവനം ചെയ്യുന്നു. ശരിയായ ഭരണമോ ക്രമസമാധാന സംവിധാനങ്ങളോ നിലവിലില്ലാത്ത പ്രദേശങ്ങളാണു പലതും. മതത്തിന്റെ പേരിലും വെറും മോഷണത്തിനു വേണ്ടിയും ആളുകള്‍ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാവുന്ന പ്രദേശങ്ങള്‍ അവിടെയെല്ലാം മിഷണറിമാരുണ്ട്. കാരണം, അവിടെയെല്ലാം നിരാലംബരായ മനുഷ്യരുണ്ട്. അവര്‍ക്കു മരുന്നും ആഹാരവും വിദ്യാഭ്യാസവും വസ്ത്രവും പാര്‍പ്പിടവും എത്തിക്കുതിനാണു മിഷണറിമാര്‍ പ്രവര്‍ത്തിക്കുത്. വിശക്കുവനു ഭക്ഷണവും രോഗിക്ക് ആരോഗ്യവും നഗ്നര്‍ക്കു വസ്ത്രവുമാണ് സുവിശേഷം എന്നു കരുതി ആദ്യം അതു നല്‍കാനാണ് സഭയുടെ സമര്‍പ്പിതര്‍ ശ്രദ്ധിക്കുന്നത്.

മിഷണറിമാര്‍ സ്വദൗത്യനിര്‍വ്വഹണത്തിനിടെ നേരിടു പ്രതിബന്ധങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ മനുഷ്യപ്രയത്‌നം കൊണ്ടു സാധിച്ചെന്നു വരില്ല. പക്ഷേ മനുഷ്യസാധ്യമായതെല്ലാം അതിനായി ചെയ്യുക എല്ലാവരുടേയും അടിസ്ഥാനപര മായ കടമ മാത്രമാണ്. വിശാലമായ അര്‍ത്ഥത്തില്‍ ഈ രാജ്യത്തെയും ഇവിടത്തെ സഭയെയും തന്നെയാണ് ആ മിഷണറി പ്രതിനിധാനം ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹിക്കുവര്‍ക്കും സഹായമര്‍ഹിക്കുവര്‍ക്കും വേണ്ടി സേവനം ചെയ്യാനും സാന്ത്വനം പകരാനും സ്വന്തം നാട്ടില്‍ ചിലര്‍ ഉണ്ടെന്നു അറിയുന്നത് വസുധൈവ കുടുംബകം ആദര്‍ശമാക്കിയ ആര്‍ഷഭാരതം അഭിമാനമായി കാണേണ്ടതാണ്. അവര്‍ക്കു സേവനപ്രവര്‍ത്തനങ്ങളില്‍ പിന്‍ബലമേകിയില്ലെങ്കിലും ജീവാപായഘട്ടത്തില്‍ സഹായഹസ്തങ്ങളുമായി ഓടിയെത്തുവാന്‍ ഭാരതത്തിനു ബാധ്യതയുണ്ട്.

സാമ്പത്തിക-സൈനിക മേഖലകളില്‍ ലോകത്തിന്റെ മുന്‍നിരയിലേക്ക് കുതിച്ചുകൊണ്ടിരിക്കു ഒരു രാജ്യം സ്വന്തം പൗരന്മാരുടെ സുരക്ഷിതത്വത്തിന് നല്കുന്ന പ്രാധാന്യത്തെപ്പറ്റി പുനര്‍വിചിന്തനം നടത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച്, ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഇന്ത്യാക്കാര്‍ ഉള്ളതിന്റെ പശ്ചാത്തലത്തില്‍. ഫാ. ടോം ഉഴുന്നാലില്‍ ഒരു വൈദികനും അദ്ദേഹത്തിനുവേണ്ടി സഭയും വിശ്വാസികളും നിരന്തരമായി ശബ്ദം ഉയര്‍ത്തുമ്പോഴും ഇതാണ് അവസ്ഥയെങ്കില്‍ ഒരു സാധാരണക്കാരനാണ് ഇങ്ങനെ സംഭവിക്കുതെങ്കില്‍ എന്തായിരിക്കും അവസ്ഥ എന്നു ചിന്തിക്കാന്‍ കഴിയും. പൗരന്മാരുടെ സുരക്ഷയുടെ കാര്യത്തില്‍ സ്വീകരിക്കു ഇത്തരത്തിലുള്ള മെല്ലെപ്പോക്ക് സമീപനം രാജ്യത്തിന് നാണക്കേടാണെ കാര്യത്തില്‍ സംശയമില്ല.

ക്രിസ്തുമസ്സ് ദിനത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് ഇങ്ങനെ പറഞ്ഞു. ഈ ക്രിസ്തുമസ്സ് ദിനത്തില്‍ എനിക്ക് വലിയൊരു ദു:ഖമുണ്ട് അത് ഉഴുന്നാലില്‍ അച്ചനെ സംബന്ധിച്ചാണ്. ഈ വേദന എല്ലാ വിശ്വാസികളുടേതുമാണ്, മലയാളികളുടേതുമാണ്.

ഈ ദിവസങ്ങളില്‍ രൂപതകളിലും ഇടവകകളിലും സന്യാസഭവനങ്ങളിലും നടക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക്, 23ന് കൊല്ലത്തു 5 മണിക്ക് നടക്കു പൊതുസമ്മളനം, 24, 25 ദിവസങ്ങളില്‍ കല്‍പ്പറ്റയില്‍ നടക്കു രാപ്പകല്‍ ഉപവാസ പ്രാര്‍ത്ഥനയിലേക്ക് ക്ഷണിക്കുന്നു. കൊല്ലത്ത് പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ശ്രീ. ജോര്‍ജ്ജ് എഫ്. സേവ്യര്‍ വലിയവീട്, കല്‍പ്പറ്റയില്‍ സെക്രട്ടറി ശ്രീ. സാലു എബ്രാഹം എന്നിവര്‍ നേതൃത്വം നല്‍കും. ചെയര്‍മാന്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവും ഡയറക്ടര്‍ ഫാ. പോള്‍ മാടശ്ശേരിയും, സംസ്ഥാന സമിതി ഭാരവാഹികളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ദൈവിക ശക്തിയിലാണ് നാം ആശ്രയം അര്‍പ്പിക്കേണ്ടത്. അതിനാല്‍ ഫാ. ടോം ഉഴുന്നാലിനുവേണ്ടി കൂടുതല്‍ ശക്തമായ പ്രാര്‍ത്ഥനകള്‍ ഉയരേണ്ടിയിരിക്കുന്നു. കേരളത്തിലെ മുഴുവന്‍ മനുഷ്യരുടെയും പ്രസ്ഥാനങ്ങളുടെയും പ്രാര്‍ത്ഥനാ സഹകരണം കെസിബിസി പ്രോ-ലൈഫ് സമിതി അപേക്ഷിക്കുന്നു.

സാബു ജോസ്

(ജനറല്‍ സെക്രട്ടറി)

കെ.സി.ബി.സി. പ്രൊ-ലൈഫ് സമിതി


Related Articles »