Meditation. - January 2024

സമാധാനത്തിന്റെ വിശുദ്ധര്‍

സ്വന്തം ലേഖകന്‍ 17-01-2024 - Wednesday

"സമാധാന സ്രഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു" (യാക്കോബ് 3:18).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ജനുവരി 17

സമാധാനം ഒരാഗോള ചുമതലയാണ്. ദൈനംദിന ജീവിതത്തിലെ ഒരായിരം കൊച്ചു കൊച്ചു പ്രവര്‍ത്തിയിലൂടെയാണ് അത് കൈവരുന്നത്. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയുടെ പ്രഥമശിഷ്യയായ വി. ക്ലാര നല്‍കിയ സന്ദേശമിതായിരിന്നു. ശാന്തതയും എളിമയും അഗാധമായ ദൈവബോധവും സേവന സന്നദ്ധതയും അടങ്ങിയ ഒരാദര്‍ശമാണ് വിശുദ്ധ ജീവിതത്തില്‍ കൈകൊണ്ടത്. വി. ഫ്രാന്‍സിസ് ഒരു സമാധാനപുരുഷനായിരുന്നു. യൗവ്വനകാലത്ത് അല്പകാലത്തെ പട്ടാളജീവിതം ഉപേക്ഷിച്ച്, യേശുക്രിസ്തുവിനെ അനുകരിച്ച്, ദാരിദ്ര്യത്തിന്റെയും ലളിതമായ ജീവിതവൃത്തിയുടെയും വില അദ്ദേഹം കണ്ടെത്തിയത് നമുക്ക് അനുസ്മരിക്കാം.

പ്രാര്‍ത്ഥനയുടെ മികച്ച ഉദാഹരണമായിരിന്നു വി. ക്ലാര. വിശുദ്ധ ഫ്രാന്‍സിസിന്റെ ശിഷ്യന്മാരോട് ചേര്‍ന്ന് ക്ലാര ദൈവവുമായുള്ള കൂട്ടായ്മയില്‍ അവരെ പരിപോഷിപ്പിച്ചു. ദൈവത്തോടും തന്നോടുതന്നെയും, ഈ ലോകത്തിലുള്ള സകല സ്ത്രീ പുരുഷന്മാരോടുമുള്ള സമാധാനത്തിന്റെ മാതൃകകളാണ് ഫ്രാന്‍സിസും ക്ലാരയും. നാം ഒത്തൊരുമിച്ച് സഞ്ചരിക്കേണ്ട പാതയിലെ യാത്ര തുടരുന്നതിനാവശ്യമായ പ്രചോദനം ഇക്കാലത്തെ സകല മനുഷ്യര്‍ക്കും ഈ വിശുദ്ധര്‍ പ്രദാനം ചെയ്യുന്നു.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസ്സി, 27.10.86)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »