India - 2024

ഫാ.​ ടോം ഉ​ഴു​ന്നാ​ലി​ലിന്റെ മോചനത്തിനായുള്ള ജപമാലറാലി ഇന്ന്

സ്വന്തം ലേഖകന്‍ 26-01-2017 - Thursday

തൊടുപുഴ: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി തീഷ്ണമായ പ്രാർഥനകൾ തുടരണമെന്ന സഭാ സിനഡിന്റെ ആഹ്വാന പ്രകാരം കോതമംഗലം രൂപതയിൽ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന്‍ ജപമാല റാലി നടത്തും. വൈകുന്നേരം നാലിനു തൊടുപുഴ ഡിവൈൻ മേഴ്സി ഷ്റൈനിൽ നിന്ന് ആരംഭിച്ച് തൊടുപുഴ ടൗൺ പള്ളിയിൽ ജപമാല റാലി അവസാനിക്കും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകും.

കോതമംഗലം രൂപതയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികൾ ജപമാല റാലിയിൽ പങ്കെടുക്കും. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. ജോർജ് ഓലിയപ്പുറം, തൊടുപുഴ ഫൊറോന പള്ളി വികാരി ഫാ. ജോസ് പുല്ലോപ്പിള്ളി, ഡിവൈൻ മേഴ്സി ഷ്റൈൻ ഡയറക്ടർ ഫാ. ജോസ് പൊതൂർ, കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »