India

സീറോ മലബാര്‍ സഭയുടെ പൈതൃക ഗവേഷണ കേന്ദ്രത്തിനു തറക്കല്ലിട്ടു

സ്വന്തം ലേഖകന്‍ 08-02-2017 - Wednesday

കൊച്ചി: സീറോ മലബാര്‍ സഭയുടെ പൈതൃക ഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സഭയുടെ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെയും സെന്റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയത്തിന്റെയും മേല്‍നോട്ടത്തില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് ഗവേഷണ കേന്ദ്രം നിര്‍മിക്കുന്നത്. മലയാളമണ്ണിലെത്തിയ മാര്‍ത്തോമാശ്ലീഹായുടെ പൈതൃകമുള്ള സഭയുടെ ഉത്ഭവവും വളര്‍ച്ചയും വികാസവും കണ്ടും കേട്ടും മനസിലാക്കാന്‍ ഗവേഷണ കേന്ദ്രത്തിലൂടെ സാധ്യമാകുമെന്നു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.

ബിഷപ്പുമാരായ മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റെമിജിയൂസ്‌ ഇഞ്ചനാനിയില്‍, ഫ്രാന്‍സില്‍ നിന്നുള്ള ഡൊമിനിക്‌ ബ്ലേത്രി, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെന്ററിന്റെയും മ്യൂസിയത്തിന്റെയും ഡയറക്‌ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ, കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍, പ്രക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ആന്റണി തോമസ്‌, സന്തോഷ്‌ പോള്‍ മാന്‍വെട്ടം എന്നിവര്‍ പങ്കെടുത്തു.


Related Articles »