India - 2024

എറണാകുളം മറൈന്‍ഡ്രൈവ് ബൈബിള്‍ കണ്‍വെന്‍ഷനു തുടക്കം

സ്വന്തം ലേഖകന്‍ 16-02-2017 - Thursday

കൊച്ചി: ഇരുപത്തി മൂന്നാമത് എറണാകുളം മറൈന്‍ഡ്രൈവ് ബൈബിള്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചു. വരാപ്പുഴ ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പിലാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ഇടുക്കി അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളന്മനാലാണു കണ്‍വന്‍ഷന്‍ നയിക്കുന്നത്.

5 ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വെന്‍ഷന്‍ 20 ന് സമാപിക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് കണ്‍വെന്‍ഷന്‍ സമയം. എറണാകുളം -അങ്കമാലി, വരാപ്പുഴ അതിരൂപതകളും കൊച്ചി രൂപതയും ചേര്‍ന്നു രൂപീകരിച്ച എറണാകുളം മറൈന്‍ ഡ്രൈവ് ബൈബിള്‍ കണ്‍വന്‍ഷന്‍ ട്രസ്റ്റാണു കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്.


Related Articles »