India - 2024

ഭക്ഷ്യ സ്വയംപര്യാപ്തയ്ക്കായി വരാപ്പുഴ അതിരൂപതയുടെ ഹരിത കുടുംബം പദ്ധതിയ്ക്കു തുടക്കമായി

സ്വന്തം ലേഖകന്‍ 16-02-2017 - Thursday

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സേവ് എ ഫാമിലി പ്‌ളാന്‍ പദ്ധതിയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന കുടുംബോദ്ദാരണ പദ്ധതിയുടെ വാര്‍ഷിക കുടുംബ സംഗമവും ജൈവ ക്യഷി പ്രോത്‌സാഹനത്തിന്റെ ഭാഗമായി ഇ.എസ്.എസ്.എസ്, കാരിത്താസ് ഇന്ത്യയും സൗത്ത് ഇന്ത്യന്‍ ബാങ്കും ചേര്‍ന്ന് ആരംഭിക്കുന്ന ഹരിത കുടുംബം പദ്ധതിയുടെ ഉദ്ഘാടനവും വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍.മാത്യു കല്ലിങ്കല്‍ നിര്‍വ്വഹിച്ചു.

അതിരൂപതയിലെ 2500 കുടുംബങ്ങളില്‍ ജൈവ ക്യഷി പ്രോല്‍സാഹിപ്പിക്കുകയാണ് ഹരിത കുടുബം പദ്ധതി ലക്ഷ്യമിടുന്നത്.ചടങ്ങില്‍ ഇ.എസ്.എസ്.എസ് ന്യൂ ഇന്ത്യ അഷുറന്‍സുമായി നടപ്പിലാക്കുന്ന ആര്‍ദ്രം കാന്‍സര്‍ മെഡി ക്‌ളെയിം പോളിസി ഡോക്യുമെന്റ് ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ.ആന്റണി റാഫേല്‍ കൊമരംചാത്ത് ന്യൂ ഇന്ത്യ അഷുറന്‍സ് റീജീയണല്‍ മാനേജര്‍ ഉഷ അലക്‌സാണ്ടറില്‍ നിന്നും ഏറ്റു വാങ്ങി.

ആശാകിരണം കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ചികിത്‌സാ ധന സഹായ വിതരണവും വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച കുടംബോദ്ദാരണ പദ്ധതിയുടെ ഗുണഭോക്താക്കളായ പ്രതിഭകള്‍ക്ക് അവാര്‍ഡും നല്കപ്പെട്ട ചടങ്ങില്‍ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രെഫ.എംഎല്‍ ജോസഫ്,കാരിത്താസ് ഇന്ത്യ സോണല്‍ മാനേജര്‍ ഡോ.വി.ആര്‍ ഹരിദാസ്,മജിഷ്യന്‍ ജോണ്‍ പനക്കല്‍ ,ഇ.എസ്.എസ്.എസ്. അസി.ഡയറകടര്‍ ഫാ.ജോബ് കുണ്ടോണി, സി.ജനറ്റ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.


Related Articles »