India - 2024

പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള ഉത്തമമായ മാര്‍ഗ്ഗമാണ് വിശുദ്ധ കുര്‍ബാന: റവ. ഡോ. ജോസ് പുതിയേടത്ത്

സ്വന്തം ലേഖകന്‍ 20-02-2017 - Monday

കൊച്ചി: ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​കുമ്പോള്‍ അവയെ ത​ര​ണം ചെ​യ്യാ​നു​ള്ള ശക്തമായ മാർഗ്ഗമാണ് വിശുദ്ധ കുര്‍ബാനെയെന്ന് എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വ് ക​ണ്‍​വൻ​ഷ​ൻ പ്ര​സി​ഡ​ന്‍റും സെ​ന്‍റ് മേരീസ് ക​ത്തീ​ഡ്ര​ൽ ബ​സി​ലി​ക്ക വികാരിയുമായ റവ.​ഡോ.ജോ​സ് പു​തി​യേ​ട​ത്ത്. ക​ണ്‍​വ​ൻ​ഷ​ന്‍റെ നാ​ലാം ദിവസം ദി​വ്യ​ബ​ലി​ അർപ്പിച്ച് വ​ച​ന​സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

"മാ​മ്മോ​ദീ​സാ​യി​ൽ ആ​രം​ഭി​ച്ച് മ​ര​ണം​വ​രെ തു​ട​രു​ന്ന പ്ര​യാ​ണ​ത്തി​ൽ യേ​ശു​വി​നെ സ്വ​ന്ത​മാ​ക്കാ​ൻ വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് ക്രൈസ്തവര്‍. യേ​ശു​വി​ന്‍റെ പി​ന്നാ​ലെ സ്വ​ർ​ഗ​ത്തെ ല​ക്ഷ്യ​മാ​ക്കി മു​ന്നേ​റു​മ്പോ​ൾ ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ളും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​ണ്ടാ​കും. അവയെ ത​ര​ണം ചെ​യ്യാ​ൻ ഉ​ന്ന​ത​മാ​യ ശ​ക്തി ആ​വ​ശ്യ​മാ​ണ്. ആ ​ശ​ക്തി ആ​ർ​ജി​ക്കാ​നു​ള്ള മാർഗ്ഗമാണ് വിശുദ്ധ കു​ർ​ബാ​ന". അ​ദ്ദേ​ഹം പറഞ്ഞു.

കണ്‍വെന്‍ഷന്റെ സ​മാ​പ​ന ദിനമായ ഇ​ന്ന് ഫാ.​ഡൊ​മി​നി​ക് വാ​ള​മ്നാ​ൽ ദി​വ്യ​ബ​ലി​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ദി​വ്യ​കാ​രു​ണ്യ പ്രദക്ഷിണ​ത്തി​ന് ബി​ഷ​പ് മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ നേ​തൃ​ത്വം ന​ല്കും.സീ​റോ ബ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​മാ​പ​ന സ​ന്ദേ​ശം ന​ല്കും.


Related Articles »