India - 2024

എം​എ​സ്ടി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആരംഭം

സ്വന്തം ലേഖകന്‍ 21-02-2017 - Tuesday

കൊ​​​ച്ചി: സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി​​​യു​​​ടെ (എം​​​എ​​​സ്ടി) സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മൈലാപ്പൂരില്‍ തു​​​ട​​​ക്ക​​​മാ​​​യി. ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് മൈലാപ്പൂരിലെ സെ​​​ന്‍റ് തോ​​​മ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ പ്രത്യേക ദിവ്യബലിയര്‍പ്പണം നടന്നു. എം​​​എ​​​സ്ടി​​​ സഭയു​​​ടെ ജ​​​ന​​​റാ​​​ൾ ഫാ.​​​കു​​​ര്യ​​​ൻ അ​​​മ്മ​​​ന​​​ത്തു​​​കു​​​ന്നേ​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ അര്‍പ്പിച്ച ബലിയില്‍ 50 വൈ​​​ദി​​​ക​​​ർ സഹകാര്‍മ്മികരായിരിന്നു.

മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ജ്ജൈ​​​ൻ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നും എം​​​എ​​​സ്ടി സ​​​ഭാം​​​ഗ​​​വുമായ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​ട​​ക്കേ​​ൽ സ​​ന്നി​​ഹി​​ത​​നാ​​യി​​രു​​ന്നു. നാ​​​ളെ വൈകു​​​ന്നേ​​​രം 5.30ന് ​​​ന​​​ട​​​ക്കു​​​ന്ന സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ൽ സീ​​​റോ​ മ​​​ല​​​ബാ​​​ർ സ​​​ഭ​ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ​ ജോർജ് ആ​​​ല​​​ഞ്ചേ​​​രി ജൂ​​​ബി​​​ലി​​​ദീ​​​പം തെ​​​ളി​​​​ക്കും.

ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി നി​​​ര​​​വ​​​ധി ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യ ഫാ. ​​​ജോ​​​സ് അ​​​യ്യ​​​ങ്ക​​​നാ​​​ൽ അ​​​റി​​​യി​​​ച്ചു.