India - 2024

പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന് ഇന്ന്‍ തുടക്കം

സ്വന്തം ലേഖകന്‍ 22-02-2017 - Wednesday

ചാലക്കുടി : പോട്ട ദേശീയ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന്‍ ആരംഭിക്കും. ഞായറാഴ്ച സമാപിക്കും. ബൈബിള്‍ കണ്‍വെന്‍ഷന്റെ ഔദ്യോഗിക ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് കണ്‍വന്‍ഷന്‍. റൈറ്റ് റവ. ഡോ. ജോസഫ് കരിയില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി, ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി, ഫാ. ഡോ. വര്‍ഗ്ഗീസ് പാറപ്പുറം വി.സി, ഫാ. ഡോ. പോള്‍ പുതുവ വി.സി, ഫാ. മാത്യു ഇലവുങ്കല്‍ വി.സി, ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡോമിനിക് വളമനാല്‍, ഫാ. ഫിലിപ്പ് തയ്യില്‍ വി.സി, ഫാ. ആന്റോ ചിരപറമ്പില്‍ വി.സി. എന്നിവര്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.


Related Articles »