India

ക്രിസ്തുരാജ് ആശുപത്രിയെ മോശമായി ചിത്രീകരിക്കുവാനുള്ള നീക്കം അപലപനീയം: കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അസോസിയേഷന്‍

സ്വന്തം ലേഖകന്‍ 11-03-2017 - Saturday

കൊ​​​ച്ചി: കൊ​​​ട്ടിയൂര്‍ സംഭവുമായി ബ​​​ന്ധ​​​പ്പെ​​​ട്ടു തൊ​​​ക്കി​​​ല​​​ങ്ങാ​​​ടി ക്രി​​​സ്തു​​​രാ​​​ജ ആ​​​ശു​​​പ​​​ത്രി​​​യെ മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ ശ്ര​​​മ​​​ങ്ങ​​​ൾ അ​​​പ​​​ല​​​പ​​​നീ​​​യ​​​മെ​​​ന്നു കാ​​​ത്ത​​​ലി​​​ക് ഹെ​​​ൽ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ചാ​​​യ്) കേ​​​ര​​​ള ഘ​​​ട​​​കം. ക​​​ത്തോ​​​ലി​​​ക്കാ മി​​​ഷ​​​ൻ ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളും കേ​​​ര​​​ള​​​ത്തി​​​ലെ​​​ങ്ങും ചെ​​​യ്യു​​​ന്ന ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്കു​​​ന്ന​​​തു ക​​​ണ്ണ​​​ട​​​ച്ച് ഇ​​​രു​​​ട്ടാ​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണ്.

സ​​​ങ്കീ​​​ർ​​​ണ​​​ത ഉ​​​ള്ള​​​തു​​​കൊ​​​ണ്ടാ​​​ണ് മ​​​റ്റൊ​​​രാ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​മു​​​ള്ള ക്രി​​​സ്തു​​​രാ​​​ജ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ പെ​​​ണ്‍​കു​​​ട്ടി മാ​​​റ്റ​​​പ്പെ​​​ട്ട​​​ത്. ആ​​​ദ്യം പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​തു ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​യി​​​ല​​​ല്ല. പെ​​​ണ്‍​കു​​​ട്ടി ക്രി​​​സ്തു​​​രാ​​​ജ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ എ​​​ത്തി ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ന​​​കം പ്ര​​​സ​​​വം ന​​​ട​​​ന്നു. ആ​​​ദ്യം പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്നു കൊ​​​ണ്ടു വ​​​ന്ന റ​​​ഫ​​​റ​​​ൻ​​​സ് ലെ​​​റ്റ​​​റി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക്ക് 18 വ​​​യ​​​സ് എ​​​ന്നാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

റ​​​ഫ​​​റ​​​ൻ​​​സ് ലെ​​​റ്റ​​​റു​​​മാ​​​യി റ​​​ഫ​​​ർ ചെ​​​യ്ത് എ​​​ത്തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ്ര​​​സ​​​വ ശു​​​ശ്രൂ​​​ഷ നി​​​ർ​​​വ​​​ഹി​​​ച്ച​​​തി​​​നു ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും സ​​​ന്യാ​​​സി​​​നി​​​ക​​​ൾ​​​ക്കും വി​​​ചാ​​​ര​​​ണ വ​​​രെ ജാ​​​മ്യ​​​മി​​​ല്ലാ​​​ത്ത പോ​​​ക്സോ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തു വി​​​ചി​​​ത്ര​​​മാ​​​ണ്. മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യാ​​​ണു ക്രി​​​സ്തു​​​രാ​​​ജ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രും സ​​​ന്യാ​​​സി​​​നി​​​ക​​​ളും പെ​​​രു​​​മാ​​​റി​​​യ​​​ത്.

വ​​​യ​​​സു തെ​​​ളി​​​യി​​​ക്കു​​​ന്ന ആ​​​ധാ​​​ർ കാ​​​ർ​​​ഡ് കൊ​​​ണ്ടു​​​വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ പ്ര​​​സ​​​വ​​​വേ​​​ദ​​​ന​​​യു​​​മാ​​​യി റ​​​ഫ​​​ർ ചെ​​​യ്തു വ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ പ്ര​​​സ​​​വ ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തൂ എ​​​ന്നു വാ​​​ശി പി​​​ടി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണോ അ​​​വ​​​ർ ചെ​​​യ്ത തെ​​​റ്റ് എ​​​ന്ന് അ​​​ധി​​​കാ​​​രി​​​ക​​​ളും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും വ്യ​​​ക്ത​​​മാ​​​ക്ക​​​ണം. ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത് എ​​​വി​​​ടെ​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി യ​​​ഥാ​​​ർ​​​ഥ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ക​​​യാ​​ണു നി​​​യ​​​മ​​​പാ​​​ല​​​ക​​​ൾ ചെ​​​യ്യേ​​​ണ്ട​​​ത്. ഇ​​​ര​​​യാ​​​ക്ക​​​പ്പെ​​​ട്ട ജീ​​​വ​​​നു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​വ​​​രെ അ​​​പ​​​രാ​​​ധി​​​ക​​​ൾ ആ​​​ക്കു​​​ന്ന​​​തി​​​നും നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ​​​യും ക​​​ത്തോ​​​ലി​​​ക്കാ ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും അ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന മ​​​നു​​​ഷ്യ​​​ത്വ​​​പ​​​ര​​​മാ​​​യ രീ​​​തി​​​ക​​​ളെ​​​യും താ​​​റ​​​ടി​​​ച്ചു കാ​​​ണി​​​ക്കു​​ന്ന​​തി​​നു​​മാ​​ണ് ചി​​​ല​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

മു​​​ൻ​​​വി​​​ധി​​​യോ​​​ടെ യ​​​ഥാ​​​ർ​​​ഥ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യും ഗൂ​​​ഢാ​​​ലോ​​​ച​​​ക​​​രെ​​​യും ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള വ്യ​​​ഗ്ര​​​ത ചി​​​ല ചാ​​​ന​​​ലു​​​ക​​​ളും പ​​​ത്ര​​​ങ്ങ​​​ളും പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. ചൈ​​​ൽ​​​ഡ് വെ​​​ൽ​​​ഫെ​​​യ​​​ർ ക​​​മ്മി​​​റ്റി മു​​​ൻ അം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ഡോ.​​ബെ​​​റ്റി മി​​​ക​​​ച്ച സേ​​​വ​​​ന​​​ത്തി​​​നു സം​​​സ്ഥാ​​​ന​​​ത്തെ ബെ​​​സ്റ്റ് ഡോ​​​ക്ട​​​ർ അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ വ്യ​​​ക്തി​​​യാ​​​ണ്. ഇ​​​തു മ​​​റ​​​ച്ചു​​​വ​​​ച്ച്, സി​​​സ്റ്റ​​​ർ വ​​​ലി​​​യ തെ​​​റ്റു​​​കാ​​​രി​​​യാ​​​ണെ​​ന്നു ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലെ ധാ​​​ർ​​​മി​​​ക​​​ത മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല.

കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​ലീ​​​സ് ആ​​​രെ​​​യൊ​​​ക്കെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നു ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യാ​​​ൽ, പോ​​​ലീ​​​സും കോ​​​ട​​​തി​​​യും അ​​​പ്ര​​​സ​​​ക്ത​​​മാ​​​കും. കു​​​റ്റം ചെ​​​യ്യു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തി ശി​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ക്രൈ​​​സ്ത​​​വ പു​​​രോ​​​ഹി​​​ത​​​രെ​​​യും ആ​​​തു​​​ര​​​ശു​​​ശ്രൂ​​​ഷ​​​ക​​​രെ​​​യും ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും മോ​​​ശ​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കാ​​ൻ മ​​​ത്സ​​​രി​​​ക്കു​​​ന്ന ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ മ​​​നോ​​​ഭാ​​​വം സാ​​​ക്ഷ​​​ര ​കേ​​​ര​​​ള​​​ത്തി​​​നു നാ​​​ണ​​​ക്കേ​​​ടാ​​​ണെ​​​ന്നും പി​​​ഒ​​​സി യി​​​ൽ ചേ​​​ർ​​​ന്ന ചാ​​​യ് കേ​​​ര​​​ള ഘ​​​ട​​​കം ക​​​മ്മി​​​റ്റി യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ചാ​​​യ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​ന്പി​​​ൽ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വഹിച്ചു. എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റും കെ​​​സി​​​ബി​​​സി ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഫാ. ​​​സൈ​​​മ​​​ണ്‍ പ​​​ള്ളു​​​പ്പേ​​​ട്ട വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി.


Related Articles »